ഉറി സൈനീക കേന്ദ്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു:പാകിസ്താനെ വിമര്‍ശിച്ച്‌ റഷ്യയും ഫ്രാന്‍സും.

ന്യൂ ഡല്‍ഹി: ഉറി സൈനീക കേന്ദ്രത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാന്‍ ഒറ്റപ്പെടുന്നു. റഷ്യയും ഫ്രാന്‍സും പാകിസ്താനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യക്ക് കൂടുതല്‍ ഊര്‍ജം പകരും. ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തിയ റഷ്യയുടെ പ്രസ്താവനയില്‍ ആക്രമണമുണ്ടായത് പാകിസ്താന്‍ മേഖലയില്‍ നിന്നാണെന്നും പറയുന്നു.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഭീകരവാദത്തിനെതിരെ ശക്തമായ എതിര്‍പ്പുണ്ടാകുന്പോളാണ് യുഎന്‍ സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാന്‍സും പാക്കിസ്ഥാനെ വിമര്‍ശിച്ച രംഗത്ത് വന്നിരിക്കുന്നത്. അതേസമയം പാക്കിസ്ഥാന്‍റെ പേരെടുത്ത് പറയാതെ ലോകരാജ്യങ്ങള്‍ അപലപിച്ചു. അമേരിക്ക, ജര്‍മനി, ജപ്പാന്‍, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളാണ് ഭീകരവാദത്തിനെതിരെ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് വ്യക്തമാക്കുന്നതാണ് ഫ്രാന്‍സിന്റെ പ്രസ്താവന. ഇതിനെതിരെ ഇന്ത്യക്കൊപ്പം ഉറച്ചുനിന്ന് പോരാടുമെന്നും ഫ്രാന്‍സ് വ്യക്തമാക്കുന്നു.

  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍
[masterslider id="10"]

Related posts