കണ്ണൂര്‍-ബാനസവാടി എക്സ്പ്രസിന് നേരെ കല്ലേറ്;ഒരാള്‍ക്ക് പരിക്ക്.

ഓടിക്കൊണ്ടിരുന്ന തീവണ്ടിക്കു നേരെ ഉണ്ടായ കല്ലേറില്‍ ഒരു യാത്രക്കാരന് പരിക്കേറ്റു.മേപ്പയൂര്‍ കല്പത്തൂര്‍ തച്ചങ്ങാടന്‍ മനീഷി(34)നാണ് പരിക്കേറ്റത്.ഫാറൂക്കിന് സമീപം പുറ്റക്കാടില്‍ വച്ചാണ് സംഭവം.കണ്ണിനു താഴെ പരിക്കേറ്റ മനീഷിനു പാലക്കാട് റെയില്‍വേ ആശുപത്രിയില്‍ ചികിത്സ നല്‍കി.

കഴിഞ്ഞ ദിവസം 07:50 ന് ഫാറൂക്ക് സ്റ്റേഷന്‍ വിട്ട ഉടനെയാണ് കല്ലേറ് ഉണ്ടായതു.കൊയിലാണ്ടിയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വരികയായിരുന്നു മനീഷ്.ടി ടി യുടെ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts