മംഗളൂരു: രേഖകളില്ലാതെ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 7.14 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറന്‍സികളുമായി മലയാളി യുവാവ് പിടിയിൽ. കാസര്‍കോട് സ്വദേശി അബ്ദുള്‍ഹമീദ് കൊടിയമ്മയാണ് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.
ദുബായിലേക്ക് പോകാന്‍ വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലായത്. സുരക്ഷാ പരിശോധനയ്ക്കിടെ പെരുമാറ്റത്തില്‍ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ 3,57,200 രൂപമൂല്യമുള്ള 5000 അമേരിക്കന്‍ ഡോളര്‍ പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ 3,56,800 രൂപ മൂല്യമുള്ള വിവിധ രാജ്യങ്ങളുടെ കറന്‍സികളും പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.