ബെംഗളൂരു-തൊട്ടിൽപാലം കെ.എസ്.ആർ.ടിസി. സർവീസ് വെട്ടിച്ചുരുക്കിയത് വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ തകർക്കാനുള്ള ഉദ്യോഗസ്ഥരുടെ ഗൂഢനീക്കമോ!!

ബെംഗളൂരു: കേരള ആർടിസി ബെംഗളൂരു-തൊട്ടിൽപാലം എക്സ്പ്രസ് ബസ് സർവീസ് വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാക്കി ചുരുക്കിയതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ തകര്‍ക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഗൂഢനീക്കം നടത്തുന്നതായി തൊഴിലാളികളും നാട്ടുകാരും ആരോപിക്കുന്നു.

ആവശ്യത്തിന് ജീവനക്കാരും ബസുകളും ഉണ്ടായിരുന്നിട്ടും സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയും സമയം മാറ്റിയും വരുമാനം കുറയ്ക്കാന്‍ ഇടയാക്കുകയാണെന്നാണ് ആരോപണം. ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ സര്‍വീസുകളാണ് നഷ്ടത്തിന്റെ പേരുപറഞ്ഞ് ഡിപ്പോയിലെ ഉന്നതര്‍ വെട്ടിച്ചുരുക്കുന്നത്.

മറ്റുദിവസങ്ങളിൽ യാത്രക്കാർ കുറവായതിനാൽ ഡീസൽ തുക പോലും ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വാദം. വിദ്യാര്‍ഥികള്‍ക്കും ജോലിക്കാര്‍ക്കും ഏറെ ഉപകാരപ്രദമായ തൊട്ടില്‍പ്പാലം–കുട്ട—ബംഗളൂരു സര്‍വീസ് നിര്‍ത്തലാക്കിയതും തിരിച്ചടിയായി. ഒമ്പത് വര്‍ഷമായി എല്ലാദിവസവും രാവിലെ ഒമ്പതിന് തൊട്ടില്‍പ്പാലത്തു പുറപ്പെടുന്ന ബസ് വൈകീട്ട് അഞ്ചിന് ബംഗളൂരുവിലെത്തും. തിരിച്ച് രാത്രി 10ന് പുറപ്പെട്ട് പുലര്‍ച്ചെ അഞ്ചരയോടെ തൊട്ടില്‍പ്പാലത്ത് എത്തുന്ന ബംഗളൂരു– തൊട്ടില്‍പ്പാലം എക്‌സ്പ്രസ് നിര്‍ത്തലാക്കിയതോടെ ജനം ഏറെ ബുദ്ധിമുട്ടുകയാണ്.

  അടുത്ത 5 ദിവസം ബെംഗളൂരുവിൽ കനത്ത മഴയ്ക്ക് സാധ്യത; വെള്ളക്കെട്ടിനും ശക്തമായ കാറ്റിനും മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

മാനന്തവാടി, കുട്ട, മൈസൂരു വഴിയാണ് സർവീസ്. തുടക്കത്തിൽ സൂപ്പർഫാസ്റ്റ് ബസാണ് സർവീസിന് ഉപയോഗിച്ചിരുന്നതെങ്കിലും ഒന്നരവർഷം മുൻപ് എക്സ്പ്രസ് ബസാക്കുകയായിരുന്നു. തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്ന് സര്‍വീസ് നടത്തുന്ന എക്‌സ്പ്രസ് ബസിന്റെ തൊട്ടുമുമ്പ് വടകര ഡിപ്പോയില്‍ നിന്ന് ബംഗളൂരു സര്‍വീസ് ആരംഭിച്ചത് തൊട്ടില്‍പ്പാലം ഡിപ്പോയില്‍ നിന്നുള്ള ബസിന്റെ കലക്ഷന്‍ ഗണ്യമായി കുറച്ചു.

ബംഗളൂരു സര്‍വീസ് നിര്‍ത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നതിനെ തുടർന്നാണ് ഇപ്പോൾ വീക്കെൻഡ് സർവീസ് നടത്തുന്നത്. മാനന്തവാടി, പാലക്കാട്, കോട്ടയം, ഏറണാകുളം, കോഴിക്കോട്, തലശേരി എന്നിവിടങ്ങളിലേക്കും വടകരയുടെ ഉള്‍നാടുകളിലേക്കും ഉള്‍പ്പെടെ 45 സര്‍വീസുകളാണ് ഡിപ്പോയില്‍ നിന്നുള്ളത്. ഉള്‍നാടുകളിലേക്കുള്ള സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഇതോടൊപ്പം ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ തൊട്ടില്‍പ്പാലം, കുറ്റ്യാടി, കോഴിക്കോട് ചെയിന്‍ സര്‍വീസും നിര്‍ത്തലാക്കി. കോഴിക്കോട് നിന്ന് തൊട്ടില്‍പ്പാലത്തേക്ക് ഉച്ചയ്ക്ക് ശേഷമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കിയതും മലയോര ജനതയുടെ യാത്രാക്ലേശം വര്‍ധിപ്പിച്ചു.

  ആണി വിതറി 'പഞ്ചർ മാഫിയ'; ബെംഗളൂരുവിൽ പൊതുജനങ്ങൾ കടുത്ത ആശങ്കയിൽ

വരുമാനത്തില്‍ മുന്നിട്ടുനില്‍ക്കുന്ന കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ നിലനിർത്താൻ, ജനങ്ങളെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ കൂടുതൽ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts