ബെംഗളൂരു: ലോകസഭ തെരഞ്ഞെടുപ്പില്‍ സിനിമാ പ്രേമികളുടെ പിന്തുണ വോട്ടാക്കി മാറ്റാനൊരുങ്ങി പ്രശസ്ത കന്നടസിനിമാ താരം ഉപേന്ദ്ര. സ്വന്തം സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നല്‍കിയിട്ടില്ല, പക്ഷെ തന്റെ ഉത്തമ പ്രജകീയ പാര്‍ട്ടി 28 സീറ്റുകളിലും മത്സരിക്കുമെന്ന് ഉപേന്ദ്ര വ്യക്തമാക്കി.
പാര്‍ട്ടിയിലെ മറ്റുള്ളവരെ പോലെ സ്ഥാനാര്‍ഥിയാകാനുള്ള ടെസ്റ്റ് താൻ പാസായാല്‍ മത്സരിക്കുമെന്നാണ് ഉപേന്ദ്ര കഴിഞ്ഞ ദിവസം പറഞ്ഞത്. മത്സരത്തിന് എല്ലാ നിലക്കും തയ്യാറായതായി ഉപേന്ദ്ര വ്യക്തമാക്കി. യാഥാര്‍ഥ്യമാകാവുന്ന പ്രകടന പത്രിക മാത്രമേ പാര്‍ട്ടി അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറയുന്നു.
ഉത്തമ പ്രജകീയ പാര്‍ട്ടി ഓട്ടോറിക്ഷ ചിഹ്നത്തിലായിരിക്കും മത്സരിക്കുക. സാധാരണക്കാര്‍ക്കായുള്ള പാര്‍ട്ടി എന്ന നിലയിലാണ് ഓട്ടോറിക്ഷ ചിഹ്നം തെരഞ്ഞെടുത്തിരിക്കുന്നത്. സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല, ചര്‍ച്ചകള്‍ നടക്കുകയാണ്. ഇരുപത് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. ഇരുപത് പേര്‍ ഇതിനോടകം സ്ഥാനാര്‍ഥിത്വത്തിനായി പാര്‍ട്ടിയെ സമീപിച്ചിട്ടുണ്ട്. അവരുടെ അപേക്ഷകള്‍ പരിഗണിച്ചുകൊണ്ടിരിക്കുന്നു.
ജനങ്ങള്‍, ജനങ്ങള്‍ക്കു വേണ്ടി ജനങ്ങളാല്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയെന്നാണ് ഉപേന്ദ്ര യുപിപിയെ വിശേഷിപ്പിച്ചത്.മുന്‍പ് കര്‍ണാടക പ്രഗ്‌ന്യാവന്‍തര ജനത പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപേന്ദ്ര സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി വിടുകയും പുതിയ പാര്‍ട്ടി രൂപീകരിക്കുകയുമായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.