കേരള.ആർ.ടി.സി.യും കർണാടക.ആർ.ടി.സി.യും ബി.എം.ടി.സി.യും ഇല്ല ; സ്കൂളുകൾക്കെല്ലാം അവധി ; നമ്മ മെട്രോ മുടങ്ങില്ല ; ഇന്ധന പമ്പുകൾ സിനിമാ തീയേറ്ററുകൾ തുറക്കും ; ഓട്ടോ-ടാക്സികൾ കുറയും ; ബെംഗളൂരുവിലെ സമരത്തിന്റെ നേർ ചിത്രം.

ബെംഗളൂരു: കേരള ആർടി സി യുടെ സംസ്ഥാനാന്തര ബസുകൾ ഇന്നലെ വൈകീട്ടോടെ തന്നെ നിർത്തിവച്ചു. 3. 45 ന് ഉള്ള കോട്ടയം ഡീലക്സ് ബസാണ് അവസാനം സർവീസ് നടത്തിയത്.ഇന്ന് വൈകുനേരം അഞ്ചിന് ശേഷം സർവീസുകൾ പുനസ്ഥാപിക്കുമെന്ന് കെ എസ് ആർ ടി സി അറിയിച്ചു. പകൽ സർവ്വീസുകൾ നാളെയോടെയേ സാധാരണ നിലയിലാകൂ. റദ്ദാക്കിയ ബസുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് മുഴുവൻ തുകയും തിരിച്ച് ലഭിക്കും.

കർണാടക ആർ ടി സി യുടെ കേരളത്തിലേക്കുള്ള രാത്രി സർവ്വീസുകളൊന്നും പുറപ്പെട്ടില്ല. ഇന്ന് രാവിലെത്തെ സർവ്വീസുകളും റദ്ദാക്കിയിട്ടുണ്ട്. വൈകുന്നേരം ഉള്ളവ മുടങ്ങില്ലെന്നാണ് അറിയിപ്പ് .

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

ബിഎം ടി സി സർവീസുകൾ പൂർണമായും തടസ്സപ്പെട്ടു, ഐടി സോണുകളിലേക്കും വിമാനത്താവളത്തിലേക്കുമുള്ള യാത്രക്കാരെ ബാധിച്ചു.

ബെംഗളൂരു നഗര ജില്ലയിലെ എല്ലാ സർക്കാർ സ്വകാര്യ സ്കൂളുകൾക്കും കോളേജുകൾക്കും ജില്ലാ കളക്ടർ വി.ശങ്കർ അവധി പ്രഖ്യാപിച്ചു. ബാംഗ്ലൂർ യുണിവേഴ്സിറ്റിയുടെ എല്ലാ പരീക്ഷയും മാറ്റിവച്ചു.

നമ്മ മെട്രോയുടെ എല്ലാ സർവ്വീസുകളും പ്രവർത്തിക്കുന്നുണ്ട് .രാവിലെ ആറു മുതൽ രാത്രി  പത്തു വരെ സർവ്വീസ് ഉണ്ട് .

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

നഗരത്തിലെ ഇന്ധന പമ്പുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് പെട്രോളിയും ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു. മൾട്ടിപ്ലക്സ് കൾ തുറന്ന് പ്രവർത്തിക്കുമെന്ന് കർണാടക ഫിലിം ചേംബേഴ്സ്സ് അറിയിച്ചു.

ഓട്ടോ ടാക്സി യൂണിയൻ രാവിലെ ആറു മുതൽ സമരത്തിലാണ് പക്ഷേ ഏതാനും ഓട്ടോകളും വിമാനത്താവളത്തിലേക്കു ടാക്സികളും സർവ്വീസ് നടത്തുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു മാസത്തെ ശമ്പളം വെറും വാടകയ്ക്ക്! ബെംഗളൂരുവിലെ ഫ്ലാറ്റ് വാടകയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വൻ സംവാദം
[masterslider id="10"]

Related posts