പ്രളയക്കെടുതി: ധനകാര്യ വകുപ്പ് സഹമന്ത്രി ഉള്‍പ്പടെ കേന്ദ്ര സംഘം ഇന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം ഇന്നെത്തും.

കേന്ദ്ര ധനകാര്യ വകുപ്പ് സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പടെയുള്ള സംഘമാണ്  കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്.

അഡീ. സെക്രട്ടറി ദേബാശിഷ് പാണ്ടെ, സാമ്പത്തിക ഉപദേഷ്ടാവ് ശ്രീനിവാസ റാവു എന്നിവരും പൊതുമേഖലാ ബാങ്കുകളുടെ സിഎംഡിമാരും നബാര്‍ഡ് പ്രതിനിധികളും ഉണ്ടാകും.

  ദൈവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റു

പ്രളയബാധിത മേഖലകളിലെ ബാങ്ക് ബ്രാഞ്ചുകള്‍, എടിഎം സെന്ററുകള്‍ എന്നിവ തുറക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ ചെയ്യും. പ്രളയത്താല്‍ നശിച്ച നോട്ടുകള്‍ മാറുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തേക്കും.

വെള്ളം കയറി നശിച്ച വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയ്മുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ കമ്പനികളോട് നിര്‍ദ്ദേശം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചൂടിൽ നിന്ന് രക്ഷപ്പെടാൻ ബെംഗളൂരുവിലെ ഒരു യുവതി കണ്ടെത്തിയ പുതിയൊരു മാർഗം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts