ബെംഗളൂരു: നഗരത്തിലെ ബന്ദേപാളയ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പൊതുജനങ്ങളിൽ ഭീതി പരത്തി മാരകായുധങ്ങളുമായി സഞ്ചരിച്ച പ്രതിയെ പോലീസ് വെടിവെച്ച് വീഴ്ത്തി അറസ്റ്റ് ചെയ്തു. സൊമസുന്ദരപാളയ ഭാഗത്ത് അർദ്ധരാത്രി നടത്തിയ പരിശോധനയ്ക്കൊടുവിലാണ് സീഷൻ എന്ന പ്രതിയെ കാലിന് വെടിയേറ്റ നിലയിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ചgggGgun പുലർച്ചെ 12.50-ഓടെയാണ് സംഭവം. സോമസുന്ദരപാളയ പ്രദേശത്ത് ഒരാൾ ബൈക്കിൽ മാരകായുധങ്ങളുമായി സംശയാസ്പദമായ രീതിയിൽ കറങ്ങിനടക്കുന്നതായി ബന്ദേപാളയ പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പി.എസ്.ഐ സച്ചിന്റെയും കോൺസ്റ്റബിൾ സന്ദീപ് കാംബ്ലെയുടെയും നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ തടഞ്ഞുനിർത്തി അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു.
എന്നാൽ പോലീസി വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സീഷൻ, കൈവശമുണ്ടായിരുന്ന മാരകായുധം ഉപയോഗിച്ച് കോൺസ്റ്റബിൾ സന്ദീപ് കാംബ്ലെയെ വെട്ടിപ്പരിക്കേൽപ്പിച്ചു. തുടർന്ന് പി.എസ്.ഐ സച്ചിന് നേരെയും ആക്രമണത്തിന് തുനിഞ്ഞതോടെ, ആത്മരക്ഷാർത്ഥം സച്ചിൻ പ്രതിയുടെ കാലിലേക്ക് വെടിവെക്കുകയായിരുന്നു.
പരിക്കേറ്റ പോലീസ് കോൺസ്റ്റബിൾ സന്ദീപ് കാംബ്ലെയെയും വെടിയേറ്റ പ്രതി സീഷനെയും ഉടൻ തന്നെ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]