ക്യാമ്പസിൽ ചക്ക പറിക്കാൻ കയറിയ എം.എസ്സി വിദ്യാർത്ഥി വീണു മരിച്ചു; വിടപറഞ്ഞത് റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ നയിച്ച പ്രതിഭ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിലെ ജി.കെ.വി.കെ (GKVK) ക്യാമ്പസിൽ ചക്ക പറിക്കുന്നതിനായി മരത്തിൽ കയറിയ കൃഷി ശാസ്ത്ര ബിരുദാനന്തര ബിരുദ വിദ്യാർത്ഥി കാൽ വഴുതിവീണു മരിച്ചു. വിജയനഗര ജില്ലയിലെ കുഡ്‌ലിഗി സ്വദേശിയും അവസാന വർഷ എം.എസ്സി (അഗ്രികൾച്ചർ) വിദ്യാർത്ഥിയുമായ ആകാശ് കെ (24) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു ക്യാമ്പസിനെ കണ്ണീരിലാഴ്ത്തിയ ദാരുണ സംഭവം.

പോലീസ് നൽകുന്ന വിവരമനുസരിച്ച്, വ്യാഴാഴ്ച അർദ്ധരാത്രി 12.30-ഓടെ ആകാശും സുഹൃത്തുക്കളായ ഹസൻ ബാഷ, പ്രശാന്ത് എന്നിവരും ചേർന്ന് ക്യാമ്പസിനുള്ളിലെ മരത്തിൽ നിന്ന് ഞാവൽക്കായ്കൾ പറിച്ചിരുന്നു. ഇതിനുശേഷം പുലർച്ചെ 1.30-ഓടെ സമീപത്തുള്ള മറ്റൊരു മരത്തിൽ നിന്ന് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മരത്തിൽ കയറുന്നതിനിടെ ആകാശ് അബദ്ധത്തിൽ കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നു.

  ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ് ഭർത്താവ്; പത്തുദിവസം മുറിയിൽ പൂട്ടിയിട്ട് കൂട്ടബലാത്സംഗം, ഭർത്താവടക്കം 6 പേർ വലയിൽ!

വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ ആകാശിനെ സുഹൃത്തുക്കൾ ഉടൻ തന്നെ യെലഹങ്കയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. സംഭവത്തിൽ ആകാശിന്റെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ യെലഹങ്ക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  പണം വാങ്ങിയിട്ടും വീട്ടുജോലിക്കാരിയെ നൽകിയില്ല; നഗരത്തിലെ ഓൺലൈൻ ഏജൻസി പിഴയൊടുക്കാൻ ഉപഭോക്തൃ കോടതി ഉത്തരവ്

ഒരു കർഷക കുടുംബത്തിൽ നിന്ന് കഠിനാധ്വാനത്തിലൂടെ സർക്കാർ ക്വാട്ടയിൽ മെറിറ്റ് സീറ്റ് നേടിയാണ് ആകാശ് എം.എസ്സി പ്രവേശനം നേടിയത്. നാഷണൽ സർവീസ് സ്കീമിന്റെ (NSS) സജീവ വോളന്റിയറായിരുന്ന ആകാശിന് മികച്ച വോളന്റിയർക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2024-ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കർണാടകയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മിടുക്കനായ വിദ്യാർത്ഥിയുടെ അപ്രതീക്ഷിത വിയോഗം ക്യാമ്പസിനെയും സുഹൃത്തുക്കളെയും കടുത്ത ദുഃഖത്തിലാഴ്ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി; പോലീസ് അനാവശ്യ നിബന്ധനകൾവച്ചുവെന്ന് ടി വികെ
[masterslider id="10"]

Related posts

Click Here to Follow Us