ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ബംഗളൂരു: ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിച്ചുകൊണ്ടിരിക്കെ അജ്ഞാതനായ വ്യക്തി മൊബൈൽ ഫോൺ ഉപയോഗിച്ച് രഹസ്യമായി ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി ഇരുപത്തിയെട്ടുകാരി രംഗത്ത്. ബംഗളൂരുവിലെ ഗ്രീൻ ഗ്ലെൻ ലേഔട്ടിലെ അപ്പാർട്ട്മെന്റിൽ മെയ് 31-നായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ ബെൽന്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

മെയ് 31-ന് രാത്രി 8.15 ഓടെ യുവതി ബാത്ത്റൂമിൽ കുളിച്ചുകൊണ്ടിരുന്നപ്പോഴാണ് ജനലിന് സമീപം ഒരു മൊബൈൽ ഫോൺ ശ്രദ്ധയിൽപ്പെട്ടത്. ഫോൺ ഉപയോഗിച്ച് ആരോ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയാണെന്ന് മനസ്സിലായതോടെ യുവതി ബഹളം വെക്കുകയായിരുന്നു. ഇതോടെ പ്രതി സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. സീ-ഗ്രീൻ (Sea-green) നിറത്തിലുള്ള, ഡ്യുവൽ ക്യാമറയോട് കൂടിയ മൊബൈൽ ഫോണാണ് പ്രതി ഉപയോഗിച്ചതെന്നും, ഇയാൾ ചാരനിറത്തിലുള്ള (Grey) ടി-ഷർട്ടാണ് ധരിച്ചിരുന്നതെന്നും യുവതി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

  കെംപെഗൗഡ ബസ് സ്റ്റേഷൻ എന്തുകൊണ്ടാണ് 'മജസ്റ്റിക്' എന്ന് വിളിക്കപ്പെടുന്നത് എന്ന് അറിയാമോ ?

യുവതി ബഹളം വെച്ചെങ്കിലും പ്രതിയെ തിരിച്ചറിയുന്നതിന് മുൻപ് തന്നെ ഇയാൾ ഫ്ലാറ്റ് പരിസരത്തുനിന്നും അപ്രത്യക്ഷനായിരുന്നു. സംഭവത്തിൽ ഐടി ആക്ട് സെക്ഷൻ 66E (സ്വകാര്യത ലംഘനം), ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 77 (രഹസ്യമായി ദൃശ്യങ്ങൾ പകർത്തൽ – Voyeurism) എന്നിവ പ്രകാരമാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതിയെ കണ്ടെത്താനായി അപ്പാർട്ട്മെന്റിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി (CCTV) ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
[masterslider id="10"]

Related posts