പൂനെ സിറ്റിക്കും മുബൈ എഫ് സിക്കും വിജയം

കോപ്പലാശാനും ജംഷഡ്‌പൂരിനും ഐ.എസ്.എല്ലിലെ ആദ്യ തോൽവി. പൂനെയാണ് ജംഷഡ്‌പൂർ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ ആദിൽ ഖാൻ നേടിയ ഗോളിലാണ് പൂനെ ജയിച്ചു കയറിയത്. അവസാന പത്ത് മിനിറ്റോളം പൂനെ പത്ത് പേരുമായി കളിച്ചാണ് മത്സരത്തിൽ ജയം നേടിയത്.

ഇരു ടീമുകളും പൊരുതിയ ആദ്യ പകുതിയിൽ പൂനെ സിറ്റിയുടെ ആദിൽ ഖാൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. പെനാൽറ്റി ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ജംഷഡ്‌പൂർ പ്രതിരോധം പിഴവ് വരുത്തിയപ്പോൾ അതിൽ ഖാൻ ഗോൾ നേടുകയായിരുന്നു. ആദിൽ ഖാന്റെ ഐ.എസ് എല്ലിലെ ആദ്യ ഗോളായിരുന്നു ഇത്.

ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കേ ഇസു അസുക്ക മികച്ചൊരു ഹെഡറിലൂടെ  പൂനെ സിറ്റിയുടെ വലയിൽ പന്ത് എത്തിച്ചെങ്കിലും ഓഫ് സൈഡ് വിളിക്കുകയായിരുന്നു. രണ്ടാം പകുതിയിൽ ലീഡ് ഉയരത്താനുള്ള മികച്ചൊരു അവസരം ഡിയേഗോക്ക് ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിനു തൊട്ടുരുമ്മി പുറത്ത് പോവുകയായിരുന്നു.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

മത്സരം ഒരു മണിക്കൂർ കഴിഞ്ഞതോടെ കോപ്പൽ ബെൽഫോർട്ടിനെയും ഹാഷിമിനെയും ഇറക്കിയെങ്കിലും സമനില പിടിക്കാൻ ആവശ്യമായ ഗോൾ നേടാൻ അവർക്കായില്ല. കളി തീരാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെ ലാൽച്ചുവൻമാവിയ ഫാനായ് ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയതോടെ പൂനെ സിറ്റി പത്ത് പെരുമായാണ് അവസാനം മിനുട്ടുകൾ കളിച്ചത്. തുടർന്ന് പൂനെക്ക് വേണ്ടി മലയാളി താരം ആഷിഖ് കുരുണിയൻ ഐ.എസ്.എൽ അരങ്ങേറ്റം കുറിച്ചെങ്കിലും മത്സരത്തിൽ ഗോൾ മാത്രം പിറന്നില്ല.

 

ഇന്നത്തെ രണ്ടാം മത്സരത്തിൽ പൊരുതി കളിച്ച ചെന്നൈയിനെ ഏക ഗോളിന് തോൽപ്പിച്ച് മുംബൈ. രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി ഏമാനായണ് മുംബൈ സിറ്റിയുടെ വിജയ ഗോൾ നേടിയത്.
മത്സരത്തിൽ ഗോൾ നേടാനുള്ള മികച്ച അവസരങ്ങൾ നഷ്ട്ടപെടുത്തിയതാണ് ചെന്നൈയിന് തിരിച്ചടിയായത്.
ഗോൾ പോസ്റ്റിനു കീഴിൽ അമരീന്ദറിന്റെ മികച്ച പ്രകടനം റാഫിക്ക് രണ്ട് തവണയാണ് ഗോൾ നിഷേധിച്ചത്. ആദ്യ പകുതിയിൽ റാഫിയുടെ മികച്ചൊരു ഹെഡർ അമരീന്ദർ രക്ഷപെടുത്തിയപ്പോൾ രണ്ടാം പകുതിയിൽ ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കേ റാഫിക്ക് ലഭിച്ച അവസരം അമരീന്ദർ മികച്ചൊരു സേവിലൂടെ രക്ഷപ്പെടുത്തുകയായിരുന്നു. തിരിച്ച് വന്ന പന്ത് ആളൊഴിഞ്ഞ പോസ്റ്റിലേക്ക് തട്ടിയിടുന്നതിൽ  തോയ്‌ സിങ് പരാജയപെടുകയും ചെയ്തത് ചെന്നൈയിന് തിരിച്ചടിയായി.

  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു

ഗോൾ വഴങ്ങിയതോടെ റാഫിയെ പിൻവലിച്ച് ജെജെയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് റഫാ ജോർദക്ക് മുംബൈയുടെ ലീഡ് ഇരട്ടിയാക്കാനുള്ള മികച്ച അവസരം ലഭിച്ചെങ്കിലും ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കേ പുറത്തടിച്ചു കളയുകയായിരുന്നു. സമനില ഗോളിനായി ചെന്നൈ പരിശ്രമിച്ചെങ്കിലും മികച്ച പ്രതിരോധം തീർത്ത് മുംബൈ മത്സരത്തിൽ വിജയം സ്വന്തമാകുകയായിരുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

വ്യാഴാഴ്ച നടക്കുന്ന മത്സരത്തിൽ പൂനെ സിറ്റി ബാഗ്ലൂർ എഫ് സിയെ നേരിടും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts