സ്വാഭാവിക മരണമെന്ന് കരുതി സംസ്കരിച്ചു; കല്ലറ തുറന്നപ്പോൾ പോലീസ് കണ്ടത് മറ്റൊന്ന്; ബംഗളൂരുവിനെ ഞെട്ടിച്ച മരണം

death

ബെംഗളൂരു: മാർച്ച് മാസത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടെന്ന് കരുതി സംസ്കരിച്ച നാൽപ്പതുകാരന്റെ മൃതദേഹം പോലീസ് പുറത്തെടുത്തു. മരണത്തിൽ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യഥാർത്ഥ മരണകാരണം കണ്ടെത്താനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചത്. ബംഗളൂരു രമേശ് നഗർ സ്വദേശിയായ ഇംതിയാസ് പാഷയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം എച്ച്.എ.എൽ (HAL) പോലീസിന്റെ നേതൃത്വത്തിൽ കല്ലറ തുറന്ന് പുറത്തെടുത്തത്.

കഴിഞ്ഞ മാർച്ചിൽ രാത്രി ഭക്ഷണത്തിന് ശേഷം ഇംതിയാസ് പാഷ വീട്ടിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിന് തൊട്ടുമുമ്പ് ഇംതിയാസിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി ഭാര്യ നാസിറ ബാനു ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ഹൃദയാഘാതം മൂലമുള്ള സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കൾ മൃതദേഹം പ്രദേശത്തെ ഖബർസ്ഥാനിൽ സംസ്കരിക്കുകയും ചെയ്തു.

  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും

എന്നാൽ, അടുത്തിടെ ഇംതിയാസിന്റെ അനുജൻ യോനൂസ് സഹോദരന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് എച്ച്.എ.എൽ പോലീസിനെ സമീപിച്ചതോടെയാണ് കേസിൽ വൻ വഴിത്തിരിവുണ്ടായത്. ഇംതിയാസിന്റെ ഭാര്യ നാസിറ ബാനുവിന് അസ്ലം എന്ന സുഹൃത്തുമായി വിവാഹം കഴിക്കാൻ താല്പര്യമുണ്ടായിരുന്നുവെന്നും, ഇതിനായി സഹോദരനെ വീട്ടിൽ വെച്ച് കൊലപ്പെടുത്തിയതാകാൻ വലിയ സാധ്യതയുണ്ടെന്നുമാണ് യോനൂസ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

  അന്വേഷണത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; ബെംഗളൂരുവിൽ പോലീസ് സബ് ഇൻസ്‌പെക്ടർ അറസ്റ്റിൽ

പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ഇംതിയാസിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ബൗറിംഗ് ആശുപത്രിയിൽ നിന്നുള്ള വിദഗ്ദ്ധ സംഘം സ്ഥലത്തെത്തി പോസ്റ്റ്‌മോർട്ടം നടപടികളുടെ ഭാഗമായി അസ്ഥികൾ, തലയോട്ടി, മറ്റ് ആന്തരികാവയവങ്ങളുടെ അവശിഷ്ടങ്ങൾ (Viscera samples) എന്നിവ ശേഖരിച്ചു. ഇവ വിശദമായ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലം പുറത്തുവന്ന ശേഷമേ മരണത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂ എന്നും, അതനുസരിച്ച് തുടരന്വേഷണവും അറസ്റ്റ് ഉൾപ്പെടെയുള്ള ഭാവി നടപടികളും സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts