വാഹനാപകടത്തിൽ ടെക്കിക്ക് ദാരുണ അന്ത്യം

ബെംഗളൂരു: വാഹനാപകടത്തിൽ കർണാടക സ്വദേശിയായ യുവ എൻജിനീയർ കൊല്ലപ്പെട്ടു. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ സ്വദേശിനിയും ബെംഗളൂരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയറുമായ ക്ഷിപ്ര (27) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആന്ധ്രാപ്രദേശിലെ കുർണൂലിന് സമീപമാണ് അപകടം നടന്നത്.

ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന ക്ഷിപ്ര, വാരാന്ത്യ അവധി ആഘോഷിക്കുന്നതിനായി സഹപ്രവർത്തകർക്കൊപ്പം യാത്ര പോയതായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ മരത്തിലിടിച്ചാണ് അപകടമുണ്ടായത്. ക്ഷിപ്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് സഹപ്രവർത്തകർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

  റേണുകാസ്വാമി വധക്കേസ്: കന്നഡ നടൻ ദർശന്റെ ജയിൽവാസം ഒരു വർഷം പൂർത്തിയാകുന്നു;നാൾ വഴികൾ ഇങ്ങനെ

സുള്ള്യ കണ്ടഡ്കയിലെ ശശികല ഭട്ടിന്റെ ഏക മകളാണ് ക്ഷിപ്ര. പിതാവ് നേരത്തെ മരിച്ചതിനെത്തുടർന്ന് അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. സുള്ള്യ കെവിജി കോളേജിൽ നിന്ന് ഡിപ്ലോമയും നിട്ടെ കോളേജിൽ നിന്ന് എംടെക് ബിരുദവും നേടിയ ക്ഷിപ്ര അടുത്തിടെയാണ് പുതിയ ജോലിയിൽ പ്രവേശിച്ചത്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന മകളുടെ അപ്രതീക്ഷിത വിയോഗം കണ്ടഡ്ക ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പ്രക്ഷോഭം ശക്തം: വിജയ് ചിത്രം 'ജനനായകൻ' പ്രദർശനം തടഞ്ഞു; റോഡ് ഉപരോധിച്ച് പ്രതിഷേധക്കാർ
[masterslider id="10"]

Related posts