ഭൂമി വില ഉയരും; ഏപ്രിൽ ഒന്നു മുതൽ ബെം​ഗളൂരുവിൽ ഉൾപ്പടെ വസ്തു ഇടപാടുകൾക്ക് ചെലവേറും; വിശദാംശങ്ങൾ

ബെംഗളൂരു: കർണാടകയിൽ വസ്തു വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും തിരിച്ചടിയായി ഗൈഡൻസ് വാല്യൂ (Guidance Value) വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഏപ്രിൽ ഒന്ന് മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നേക്കും. ഇതോടെ ഭൂമി രജിസ്ട്രേഷൻ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയ്ക്കായി വലിയൊരു തുക അധികമായി നൽകേണ്ടി വരും.

ഗൈഡൻസ് വാല്യൂവിൽ ശരാശരി 15 മുതൽ 20 ശതമാനം വരെ വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഗൈഡൻസ് വാല്യൂവിന്റെ 5% സ്റ്റാമ്പ് ഡ്യൂട്ടി, 2% രജിസ്ട്രേഷൻ ഫീ, 0.60% സെസ് എന്നിങ്ങനെ ആകെ 7.60 ശതമാനമാണ് ഉപഭോക്താക്കൾ നികുതിയായി നൽകുന്നത്. വാല്യൂ കൂടുന്നതോടെ ഈ തുക കുത്തനെ ഉയരും. വിപണി നിരക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഗൈഡൻസ് വാല്യൂവും തമ്മിലുള്ള വ്യത്യാസം കുറയ്ക്കുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും

എന്തുകൊണ്ട് ഈ മാറ്റം?
ഭൂമി വില ഓരോ വർഷവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗൈഡൻസ് വാല്യൂ പരിഷ്കരിക്കാൻ സർക്കാരിന് അധികാരമുണ്ട്. 2023 ഒക്ടോബറിലാണ് ഇതിനു മുൻപ് നിരക്കുകൾ വർദ്ധിപ്പിച്ചത്. നിലവിൽ ഇ-ഖാത്ത (e-khata) നിർബന്ധമാക്കിയതിനെത്തുടർന്ന് രജിസ്ട്രേഷൻ നടപടികളിൽ ഉണ്ടായ കുറവ് മൂലം സർക്കാരിന് വരുമാനത്തിൽ 3,000 കോടിയുടെ കുറവുണ്ടായിട്ടുണ്ട്. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടിയാണ് പുതിയ നീക്കം.

  പ്രധാനമന്ത്രിയുടെ 'വർക്ക് ഫ്രം ഹോം' ആഹ്വാനം; പിന്തുണയുമായി സോഷ്യൽ മീഡിയ

ആശങ്കയോടെ റിയൽ എസ്റ്റേറ്റ് മേഖല
ഗൈഡൻസ് വാല്യൂ വർദ്ധിപ്പിക്കുന്നത് സ്വാഭാവികമാണെങ്കിലും, ഇത് സ്റ്റാമ്പ് ഡ്യൂട്ടി കണക്കാക്കുന്നതിനുള്ള മാനദണ്ഡമാക്കരുതെന്ന് ക്രെഡായ് (CREDAI) മുൻ സെക്രട്ടറി സുരേഷ് ഹരി പ്രതികരിച്ചു. അങ്ങനെ ചെയ്താൽ സാധാരണക്കാർക്ക് രജിസ്ട്രേഷൻ ചെലവ് താങ്ങാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും
[masterslider id="10"]

Related posts