കേന്ദ്രത്തിന് എതിരെ കുമാരസ്വാമി.

ബെംഗളൂരു : കർണാടകയുടെ എതിർപ്പ് വകവയ്ക്കാതെ കേന്ദ്രസർക്കാർ കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി രൂപീകരിച്ചതിനെതിരെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി. സമിതി രൂപീകരണത്തിന് കർണാടക എതിരല്ല, എന്നാൽ കാവേരി മാനേജ്മെന്റ് സ്കീമിലെ ചില വ്യവസ്ഥകളോട് എതിർപ്പുണ്ട്. പ്രധാനമന്ത്രി, കേന്ദ്ര ജലവിഭവ മന്ത്രി എന്നിവരുമായി ഇക്കാര്യം ചർ‌ച്ച ചെയ്തിരുന്നു.

എന്നാലിപ്പോൾ കർണാടകയുടെ അഭിപ്രായം മാനിക്കാതെ സമിതി രൂപീകരിച്ചതിലൂടെ സംസ്ഥാനത്തിന്റെ അവകാശങ്ങൾ തട്ടിയെടുത്തിരിക്കുകയാണ്. ഇതിനെതിരെ കേന്ദ്രത്തെ സമീപിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. പ്രശ്നത്തെ നിയമപരമായി നേരിടുന്നതു സംബന്ധിച്ച് വിദഗ്ധാഭിപ്രായം തേടും. അഡ്വക്കറ്റ് ജനറലുമായും ഇക്കാര്യം ഇന്നു ചർച്ച ചെയ്യും.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

കേന്ദ്ര ജലവിഭവ മന്ത്രി നിതിൻ ഗഡ്കരി രണ്ടാഴ്ചയ്ക്കുള്ളിൽ യോഗം ചേരാമെന്നു സമ്മതിച്ചിട്ടുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. വിജ്ഞാപനം ഇറക്കിയതിൽ കേന്ദ്ര സർക്കാർ ഏകപക്ഷീയ നിലപാടാണ് സ്വീകരിച്ചതെന്നു ജലവിഭവ മന്ത്രി ഡി.കെ.ശിവകുമാറും ആരോപിച്ചു. കാവേരി മാനേജ്മെന്റ് സ്കീമിലെ വ്യവസ്ഥകൾ അനുസരിച്ച് വെള്ളിയാഴ്ചയാണ് കേന്ദ്രസർക്കാർ ഒൻപതംഗ സമിതി രൂപീകരിച്ചത്.

ബെംഗളൂരു ആയിരിക്കും സമിതിയുടെ ആസ്ഥാനം. കാവേരി ബോർഡംഗങ്ങൾക്കു കർണാടകയിലെ അണക്കെട്ടുകൾ പരിശോധിക്കാനും എത്രയളവ് വെള്ളം വിട്ടുകൊടുക്കണം, ഏതെല്ലാം വിളകൾ കൃഷി ചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമെടുക്കാനുമുള്ള വ്യവസ്ഥകളെയാണ് കർണാടക എതിർക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രണ്ടു വയസ്സുകാരിയുടെ മരണം സംശയാസ്പദം; പരസ്പരം കുറ്റപ്പെടുത്തി മാതാപിതാക്കളും സുഹൃത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts