ബയ്യപ്പനഹള്ളി,ഹീലലിഗെ,കർമലാരാം,വൈറ്റ്‌ഫീൽഡ് ഉൾപ്പെടെ ബെംഗളൂരു ഡിവിഷനു കീഴിലെ 27 സ്റ്റേഷനുകളിൽക്കൂടി യാത്രക്കാർക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ്.

ബെംഗളൂരു : ബയ്യപ്പനഹള്ളി, ഹീലലിഗെ (ഇലക്ട്രോണിക് സിറ്റി), കർമലാരാം, വൈറ്റ്‌ഫീൽഡ് ഉൾപ്പെടെ ബെംഗളൂരു ഡിവിഷനു കീഴിലെ 27 സ്റ്റേഷനുകളിൽക്കൂടി യാത്രക്കാർക്ക് അതിവേഗ സൗജന്യ ഇന്റർനെറ്റ്.

ഇതുൾപ്പെടെ കർണാടകയിലെ 115 റെയിൽവേ സ്റ്റേഷനുകളിലാണ് റെക്കോർഡ് വേഗത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യുആർ) ഇന്റർനെറ്റ് സേവനം ഏർപ്പെടുത്തിയത്. സ്റ്റേഷനിൽ എത്തുന്നവർക്കു മൊബൈലിലോ, ലാപ്ടോപിലോ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാം.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ബെംഗളൂരു, യശ്വന്ത്പുര, മൈസൂരു, ഹുബ്ബള്ളി ഉൾപ്പെടെ ദക്ഷിണ പശ്ചിമ റെയിൽവേയുടെ പ്രധാന സ്റ്റേഷനുകളിലും രണ്ടാംനിര സ്റ്റേഷനുകളിലും നേരത്തേ തന്നെ വൈഫൈ എത്തിയിരുന്നു.

ഇന്ത്യയിൽ യാത്രക്കാർക്ക് ആദ്യമായി സൗജന്യ വൈഫൈ ഏർപ്പെടുത്തിയ സ്റ്റേഷൻ കൂടിയാണ് ബെംഗളൂരു. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്താൻ 2016 ബജറ്റിലാണ് പ്രഖ്യാപനമുണ്ടായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മനഃപൂര്‍വം വേദനിപ്പിക്കാന്‍ ശ്രമിച്ചതല്ല; 'കേസ് പിന്‍വലിക്കണം'; ഹണി റോസിനോടും കുടുമ്പത്തോടും മാപ്പ് പറഞ്ഞ് ബോബി ചെമ്മണ്ണൂര്‍
[masterslider id="10"]

Related posts