ബെംഗളുരു: വേനല്‍ മഴയ്ക്ക് മുന്നോടിയായി നഗരത്തില്‍ യാത്രക്കാര്‍ക്ക് അപകടഭീഷണി ഉയര്‍ത്തുന്ന ഉണങ്ങിയ മരങ്ങളും കേടു സംഭവിച്ച മരച്ചില്ലകളും വെട്ടി മാറ്റുന്ന നടപടി ഗ്രേറ്റര്‍ ബെംഗളുരു അതോറിറ്റി (ജി ബിഎ) ആരംഭിച്ചു. മുന്‍ വര്‍ഷങ്ങ ളില്‍ മഴക്കാലത്തു മരം വീണു യാത്രക്കാര്‍ മരിക്കുകയും വാഹനങ്ങള്‍ തകരുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണു നടപടി.
ഇന്നലെ നോര്‍ത്ത് സിറ്റി കോര്‍പറേഷനിലെ യെലഹങ്കയില്‍ ഒട്ടേറെ ഇടങ്ങളില്‍ റോഡ രികുകളിലെ മരം വെട്ടിമാറ്റി. ജി ബിഎ വനംവകുപ്പിന്റെ നേതൃത്വ ത്തിലാണു നടപടികള്‍ പുരോഗ മിക്കുന്നത്. കാല്‍നടയാത്രക്കാരു ടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനും വൃത്തിയുള്ള തും ഹരിതാഭവുമായ നഗരാന്തരീ ക്ഷം നിലനിര്‍ത്താനും ഇതിലൂടെ ലക്ഷ്യമിടുന്നു.
മുറിക്കുന്നത് 250 മരങ്ങള്‍
ജിബിഎയുടെ പരിധിയില്‍ അപകടാവസ്ഥയിലുളള മരം കണ്ട ത്താന്‍ സര്‍വേ നടത്തി വരികയാണ്. ആദ്യഘട്ട സര്‍വേയില്‍ നഗരത്തിന്റെ വിവിധ റോഡുകളിലായി ഉണങ്ങിയതും കേടുവന്നതുമായ 250 മരം മുറിക്കാന്‍ കണ്ടെത്തി. പൊള്ളയായതും കീടബാധ യുള്ളതുമായ മരങ്ങളാണിവ. 1,427 മരച്ചില്ലകളും മറിച്ചു മാറ്റാനായി കണ്ടെത്തി. റോഡരികിലെ മരങ്ങളും അപകടസാധ്യതയുളള സ്ഥലങ്ങളിലെ മരങ്ങളുമാകും മുറിക്കുക. വേനല്‍ക്കാലത്തു ശ്കതമായ കാറ്റു സാധാരണമായതിനാല്‍ മരം കടപുഴകി വീഴുന്നത് പരിവാണ്.
അപകട മരം: വിവരം അറിയിക്കാം
കഴിഞ്ഞ ദിവസം മല്ലേശ്വരം റെയില്‍വേ റോഡില്‍ ഉണങ്ങിയ മരച്ചില്ലകള്‍ക്കു തീപിടിച്ച സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉണങ്ങിയ മരങ്ങള്‍ മുറി ക്കുന്നത്. അപകടസാധ്യതയുള്ള മരങ്ങളും മരച്ചില്ലകളും ശ്രദ്ധ യില്‍പെട്ടാല്‍ പൊതുജനം ജിബി എയെ അറിയിക്കണമെന്നു നിര്‍ദേശമുണ്ട്. ജിബിഎ ഹെല്‍പ് ലൈനില്‍ വിളിച്ച് മരങ്ങളുടെ ലൊക്കേഷനും അറിയിക്കണം.
പരാതി ലഭിച്ചാല്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്കു ജിബിഎ ചീഫ് കമ്മി ഷണര്‍ മഹേശ്വര്‍ റാവു നിര്‍ദേശം നല്‍കി. അപകടാവസ്ഥയിലായ മരങ്ങള്‍ മുറിക്കാനുള്ള ജിബിഎയുടെ നടപടിയെ സന്നദ്ധ പ്രവര്‍ത്തകരും അനുകൂലിക്കുന്നുണ്ട്. മുറിച്ചു മാറ്റുന്ന മരങ്ങളുടെ സ്ഥാനത്തു പുതിയ വൃക്ഷ ത്തൈ നടണമെന്ന് ഇവര്‍ നിര്‍ദേശിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]