വിവിധ വിഷയങ്ങള്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്’

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ റേഡിയോ പ്രഭാഷണ പരമ്പരയായ മന്‍ കി ബാതിന്‍റെ 45ാ മത് എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്തു.

റേഡിയോയിലൂടെ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി വിവിധ വിഷയങ്ങളെപ്പറ്റി സംസാരിക്കുകയുണ്ടായി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന ക്രിക്കറ്റ് പരമ്പരയെ പരാമര്‍ശിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തന്‍റെ പ്രഭാഷണം ആരംഭിച്ചത്. റഷിദ് ഖാന്‍ ലോക ക്രിക്കറ്റിന് വലിയൊരു മുതല്‍ക്കൂട്ടാണെന്ന് പരാമര്‍ശിച്ച അദ്ദേഹം ഐപിഎല്ലിലും റഷിദ് ഖാന്‍ മുകച്ച പ്രകടനമാണ് കാഴ്ചവച്ചത് എന്നഭിപ്രായപ്പെട്ടു.

അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയെയും പ്രധാനമന്ത്രി തന്‍റെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചു. പിന്നീട് കടന്നുപോയ അന്താരാഷ്ട്ര യോഗ ദിനത്തെയും വരാനിരിക്കുന്ന ഡോക്ടേഴ്സ് ഡേയെ കുറിച്ചും മോദി പ്രഭാഷണത്തില്‍ സംസാരിക്കുകയുണ്ടായി. രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന സേവനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.

  കൃഷിയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ന​ഗരത്തിലെ ഐ.ടി ജോലി ഉപേക്ഷിച്ച യുവാവ് കൃഷിയിടത്തിൽ മിന്നലേറ്റ് മരിച്ചു

ഇന്ത്യയുടെ വ്യവസായ വളര്‍ച്ചയ്ക്കും വിദ്യാഭ്യാസ മേഖലക്കും ഡോ. ശ്യാമപ്രസാദ് മുഖര്‍ജി നല്‍കിയ സംഭാവനകളേയും അദ്ദേഹം അനുസ്മരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പരിശ്രമം കൊണ്ട് ബംഗാളിന്‍റെ ഭാഗം രക്ഷിക്കാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

ജി​എ​സ്ടി നടപ്പിലായിട്ട്‌ ഏകദേശം ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. തന്‍റെ പ്രഭാഷണത്തില്‍ ​ജി​എ​സ്ടിയെപ്പറ്റി പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. സ​ത്യ​സ​ന്ധ​ത​യു​ടെ വി​ജ​യ​മാ​ണ് ച​ര​ക്കു സേ​വ​ന നി​കു​തി (​ജി​എ​സ്ടി)​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അഭിപ്രായപ്പെട്ടു. ഒ​രു രാ​ജ്യം ഒ​രു നി​കു​തി എ​ന്ന സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​എ​സ്ടി രാ​ജ്യ​ത്തി​ന്‍റെ നേ​ട്ട​മാ​ണ്. ജി​എ​സ്ടി ന​ട​പ്പി​ലാ​ക്കി​യ​തോ​ടെ ചെ​ക്ക് പോ​സ്റ്റു​ക​ള്‍ ഇ​ല്ലാ​താ​യി. ഇ​തി​ലൂ​ടെ സ​മ​യം ല​ഭി​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്നും മോ​ദി പ​റ​ഞ്ഞു.

  പിണറായി സർക്കാരിന്റെ ആ വൻ പരിഷ്കാരം പുതിയ സർക്കാർ വെട്ടിമാറ്റുന്നു'; എസ്ഐമാർ വീണ്ടും രാജാക്കന്മാരാകുന്നു'; പോലീസ് സ്റ്റേഷനുകളുടെ ഭരണം മാറുന്നു

എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ചയാണ് ആകാശവാണി ‘മന്‍ കി ബാത്’  സംപ്രേഷണം ചെയ്യുന്നത്. ഈ പരിപാടിയുടെ 45ാമത് എപ്പിസോഡ് ആണ് ഇന്ന് നടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തേങ്ങ കട്ട് മുങ്ങുന്ന 'സീരിയൽ മോഷ്ടാവായ സത്രീയെ' കൊണ്ട് തോറ്റ് വ്യാപാരി; ദൃശ്യങ്ങൾ സിസിടിവിയിൽ; കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts