ബെംഗളൂരു വിമാനത്താവളത്തിലെ അറിയിപ്പുകൾ കന്നഡയിൽ വേണമെന്ന് ആവശ്യം

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴും കന്നഡയിൽ അനൗൺസ്‌മെന്റ് നടത്തണമെന്ന ആവശ്യവുമായി കന്നഡ സാഹിത്യപരിഷത്ത്‌.

വിമാനങ്ങൾ പുറപ്പെടുമ്പോഴും ഇറങ്ങുമ്പോഴുമുള്ള ആദ്യത്തെ അനൗൺസ്‌മെന്റ് കന്നഡയിൽ നൽകണമെന്നാണ് ആവശ്യം.

നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് അനൗൺസ്‌മെന്റ്. ബെംഗളൂരു ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എം.ഡി. ഹരി മാരാരോട് ഇക്കാര്യം പറഞ്ഞതായി സാഹിത്യപരിഷത്ത് അധ്യക്ഷൻ മഹേഷ് ജോഷി അറിയിച്ചു.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് കത്തെഴുതുമെന്നും കന്നഡഭാഷയെ പരിപോഷിപ്പിക്കാനാണിതെന്നും മഹേഷ് ജോഷി പറഞ്ഞു.

കന്നഡ രാജ്യോത്സവ(കർണാടകപ്പിറവി)ദിനമായ നവംബർ ഒന്നിന് പരിഷ്‌കാരം നടപ്പാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

കന്നഡ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഡോക്ടർമാരുടെ മരുന്നുകുറിപ്പ് കന്നഡയിലെഴുതണമെന്നത് നിർബന്ധമാക്കാൻ അടുത്തിടെ കന്നഡ വികസന അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രായോഗികമല്ലെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ പ്രതികരണം.

അതിനിടെ, ഡിസംബർ 20 മുതൽ 22 വരെ മാണ്ഡ്യയിൽനടക്കുന്ന 87-ാമത് കന്നഡ സാഹിത്യസമ്മേളനവുമായി സഹകരിക്കാൻ വിമാനത്താവളം അധികൃതർ തീരുമാനിച്ചു.

സമ്മേളനത്തിനെത്തുന്ന അതിഥികളെ സ്വീകരിക്കാനുള്ള റിസപ്ഷൻ ഡെസ്ക് വിമാനത്താവളത്തിൽ സ്ഥാപിക്കും.

  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും

ഫോട്ടോ ബൂത്തും കന്നഡയിലുള്ള ഡിജിറ്റൽ ബോർഡും സ്ഥാപിക്കുമെന്ന് കന്നഡ സാഹിത്യപരിഷത്തിന് ഉറപ്പുനൽകിയതായി ബി.എ.ഐ.എൽ. അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ന് കർണാടക ബന്ദ്; എന്തിനെ എല്ലാം ബാധിക്കുമെന്ന് അറിയാം വായിക്കൂ
[masterslider id="10"]

Related posts