പ്രകൃതിക്ക് കരുതലായി നഗരം; ബിഎംടിസിക്ക് നിലവിലുള്ളത് 1,027 ഇ-ബസുകൾ; 760 ഇ-ബസുകൾ കൂടി ഇറക്കാൻ ശ്രമം

ബെംഗളൂരു : ഉദ്യാനനഗരിയായ ബെംഗളൂരുവിന്റെ അന്തരീക്ഷത്തെ മലിനമാക്കാതെ നഗരപാതയിലൂടെ സർവീസുനടത്തുന്നത് ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ആയിരത്തിലധികം ബസുകൾ.

ഡീസൽ എൻജിനിൽനിന്നുള്ള പുകപടലം തള്ളാതെ ബസുകൾ നിരത്തുകളിലൂടെ സർവീസ് നടത്താനുള്ള ബി.എം.ടി.സി.യുടെ ഉദ്യമം മുന്നേറുകയാണ്. ബി.എം.ടി.സി.യുടെ വൈദ്യുതബസുകളുടെ എണ്ണം 1027-ലെത്തി.

പുകകൊണ്ടുള്ള മലിനീകരണം ഇല്ലാതാക്കുന്നതിനൊപ്പം ശബ്ദമലിനീകരണവും ഒഴിവാക്കിയാണ് ഈ ബസുകൾ സർവീസുനടത്തുന്നത്.

760 വൈദ്യുതബസുകൾകൂടി നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ് ബി.എം.ടി.സി.യെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

320 എ.സി. ബസുകളും 148 നോൺ എ.സി. 12 മീറ്റർ ബസുകളും ഉൾപ്പെടെയാണിത്.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

നിലവിൽ ബെംഗളൂരു സ്മാർട്ട്‌ സിറ്റി പദ്ധതിക്കുകീഴിൽ 90 നോൺ എ.സി. ഒൻപതുമീറ്റർ ഇലക്ട്രിക് ബസുകൾ മെട്രോഫീഡർ സർവീസുകളായി ഓടുന്നുണ്ട്.

മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാരെയെത്തിക്കാനും തിരികെക്കൊണ്ടുപോകാനുമാണ് ഈ സർവീസുകൾ ലക്ഷ്യമിടുന്നത്.

ഫെയിം-രണ്ട് പദ്ധതിപ്രകാരം 300 നോൺ എ.സി. 12 മീറ്റർ വൈദ്യുതബസുകളും ഫെയിം മൂന്ന് പദ്ധതിപ്രകാരം 637 നോൺ എ.സി. 12 മീറ്റർ വൈദ്യുതബസുകളും നിരത്തിലിറക്കി.

നവംബർ അവസാനത്തിനുമുൻപായി 287 വൈദ്യുതബസുകൾക്കൂടി നിരത്തിലിറക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ദിവസേന 5725 ഷെഡ്യൂളുകളിലായി ആകെ 11.73 കി.മീറ്റർ ബസ് സർവീസാണ് ബി.എം.ടി.സി. നടത്തിവരുന്നത്.

59,709 റൂട്ടുകളിൽ ബസുകൾ അയച്ചുവരുന്നു. 40 ലക്ഷം യാത്രക്കാർ ഈ ബസുകളെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
[masterslider id="10"]

Related posts