സമയക്രമവും ടിക്കറ്റ് നിരക്കും ഉടന്‍; സ്ലീപ്പര്‍ വന്ദേഭാരത് ഈസ്റ്ററിന് വരുമോ എത്തും ?

ബെംഗളൂരു: ഈസ്റ്റര്‍, വിഷു യാത്രയ്ക്ക് മുന്നോടിയായി ബെം ഗളൂരു-തിരുവനന്തപുരം റൂട്ടില്‍ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന പ്രതീക്ഷയില്‍ യാത്രക്കാര്‍. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനിന്റെ റൂട്ടും സമയവും പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

16 കോച്ചുകള്‍ അടങ്ങുന്ന റേക്ക് ലഭിച്ചാല്‍ പരീക്ഷണ ഓട്ടം ഉള്‍പ്പെടെ നടത്തി ഒരാഴ്ചയ്ക്കുള്ളില്‍ സര്‍വീസ് ആരംഭിക്കാന്‍ കഴിയും. ട്രെയിനിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബയ്യപ്പനഹള്ളി എസ്എംവി ടി ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസ് ആരംഭിക്കുകയെന്ന് ഉറപ്പായിട്ടുണ്ട്.

  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ

842 കിലോമീറ്റര്‍ 12 മണിക്കൂര്‍ കൊണ്ട് ഓടിയെത്തുമെന്നാണ് കരുതുന്നത്.
16 കോച്ചുകളിലായി ഒരു വശത്തേക്ക് 823 പേര്‍ക്ക് യാത്ര ചെയ്യാം. തേഡ് എസിയില്‍ 611 പേര്‍ക്കും സെക്കന്‍ഡ് എസി യില്‍ 188 പേര്‍ക്കും ഫസ്റ്റ് എസിയില്‍ 24 പേര്‍ക്കും യാത്ര ചെയ്യാം. നിലവില്‍ ഓടുന്ന കെഎസ്ആര്‍ ബെംഗളുരു-എറ ണാകുളം സീറ്റര്‍ വന്ദേഭാരതില്‍ കോച്ചുകളുടെ എണ്ണം എട്ടില്‍ നിന്ന് 16 ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ റെയില്‍വേ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

  സുഹൃത്തുക്കളോടൊപ്പം വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്നെത്തി; നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് നാല് മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

ഇരുവശങ്ങളിലേക്കും റിസര്‍വേഷന്‍ ഒക്യുപന്‍സി 110% കടന്ന തോടെ കോച്ചുകളുടെ എണ്ണം കൂട്ടിയാല്‍ കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. നിലവില്‍ ഒരു വശത്തേക്ക് 8 കോച്ച് ട്രെയിനില്‍ 600 പേര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ 19 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു: ചടങ്ങിൽ നിന്ന് വിട്ടുനിന്ന് സിദ്ധരാമയ്യ
[masterslider id="10"]

Related posts