നഗരത്തിലെ വീടുകളിൽ നിന്ന് സ്ത്രീകളുടെ അടിവസ്ത്രം മോഷ്ടിച്ച് അവ ധരിച്ച് വീഡിയോ എടുക്കും’; 23 കാരനായ മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷ്ടിക്കുകയും അത് ധരിച്ച് സ്വയം വീഡിയോ പകർത്തുകയും ചെയ്ത കേസിൽ മലയാളിയായ 23 കാരനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.

നഗരത്തിലെ ഹെബ്ബഗോഡി പൊലീസാണ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന അമൽ എൻ. അജികുമാർ എന്ന യുവാവാണ് അറസ്റ്റിലായത്.

നഗരത്തിലെ റെസിഡൻഷ്യൽ ലെയ്‌നുകളിലെ ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

വീടുകളും വസ്ത്രങ്ങൾ ഉണക്കാൻ തൂക്കിയിട്ടിരുന്ന ബാൽക്കണികളുമാണ് അമൽ ലക്ഷ്യമിട്ടതെന്ന് പൊലീസ് പറഞ്ഞു.

  ഗാലറിയിലെ 11 സീറ്റുകൾ ഇനി അവർക്കായി; ചിന്നസ്വാമിയിൽ കളി തുടങ്ങുമ്പോൾ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആര്‍സിബിയുടെ ആദരം

ആരും കാണുന്നില്ലെന്ന് ഉറപ്പാക്കാൻ ചുറ്റുപാടുകൾ നിരീക്ഷിച്ച ശേഷം സ്ത്രീകളുടെ അടിവസ്ത്രങ്ങളുമായി രക്ഷപ്പെടുകയായിരുന്നുവെന്ന് പതിവെന്ന് പൊലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ വലിയൊരു ശേഖരം പൊലീസ് കണ്ടെടുത്തു.

വിവിധ വീടുകളിൽ നിന്ന് മോഷ്ടിച്ച ശേഷം താൻ അവ ഒളിപ്പിച്ചതായി അയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

മൊബൈൽ ഫോണിന്റെ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ മോഷ്ടിച്ച വസ്ത്രങ്ങൾ ധരിച്ച ഒന്നിലധികം വീഡിയോകൾ കണ്ടെത്തി. സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ചപ്പോൾ തനിക്ക് മദ്യപിച്ചതിന് സമാനമായ അനുഭവം തോന്നിയതായി ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞു.

  ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

2025 മാർച്ചിൽ, വിദ്യാർത്ഥിനികളുടെ അടിവസ്ത്രം മോഷ്ടിച്ചതിന് തുംകുരു പോലീസ് 25 വയസ്സുള്ള ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അറസ്റ്റ് ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സഖാവിൽ നിന്ന് 'കൈ'പിടിച്ച് കോൺഗ്രസിലേക്ക്; വിഎസിന്റെ പിഎ സുരേഷ് കോൺഗ്രസിലേക്ക്; ഇന്ന് അംഗത്വമെടുക്കും
[masterslider id="10"]

Related posts

Click Here to Follow Us