ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 പേർ മരിച്ചു

മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദമായി മാറും. മഴക്കെടുതിയിൽ ഒട്ടനവധി ജീവനുകളാണ് പൊലിയുന്നത്.

ശ്രീലങ്കയിൽ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു.

അതേസമയം, ചെന്നൈ അടക്കമുള്ള ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും എന്ന് മുന്നറിയിപ്പുണ്ട്. അതുകൊണ്ടുതന്നെ, പുതുച്ചേരിയിലും വിഴുപ്പുറത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയിട്ടുണ്ട്.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

ഡിറ്റ് വാ ചുഴലിക്കാറ്റ് കൂടുതൽ ദുർബലമായെന്ന് റിപ്പോർട്ട്. ഇന്നലെ വൈകീട്ടോടെ തീവ്ര ന്യൂനമർദ്ദമായി മാറിയിരുന്നു. വടക്കൻ തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിലും ആന്ധ്രയുടെ തെക്കൻ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചെന്നൈ അടക്കം ജില്ലകളിലും പുതുച്ചേരിയിലും ഇടവിട്ട് മഴ പെയ്തേക്കും. ഇവിടെ ഇതുവരെ ആകെ 3 മരണം ആണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആളുകൾ ഇപ്പോൾ കൂടുതൽ തിരയുന്നത് ബെംഗളൂരു ഗൂഗിളിൽ ജോലി കിട്ടാൻ എന്ത് ചെയ്യണം എന്ന്!! നെറ്റിസൺമാരുടെ ഉറക്കം കെടുത്തിയ ആ മാമ്പഴ വീഡിയോ
[masterslider id="10"]

Related posts