കഫേ കോഫി ഡേ സിഇഒ മാളവിക ഹെഗ്‌ഡെയ്ക്കുള്ള ഇഡിയുടെ നോട്ടീസ് ഹൈക്കോടതി സ്റ്റേ ചെയ്തു

ബെംഗളൂരു: വിവിധ വിദേശ കമ്പനികളിൽ നിന്ന് ലഭിച്ച 960 കോടി രൂപയുടെ നിക്ഷേപ ഫണ്ട് ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ഉപയോഗിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡിന്റെ സിഇഒയും പരേതനായ വി.ജി. സിദ്ധാർത്ഥയുടെ ഭാര്യയുമായ മാളവിക ഹെഗ്‌ഡെയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസ് ഹൈക്കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു.

  നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു

ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം 2022 നവംബർ 3-ന് നൽകിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാളവിക ഹെഗ്ഡെ സമർപ്പിച്ച ഹർജിയും നവംബർ 23-ന് പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസും പരിഗണിച്ച ജസ്റ്റിസ് ബി.എം. ശ്യാം പ്രസാദിന്റെ സിംഗിൾ ബെഞ്ച് നോട്ടീസ് സ്റ്റേ ചെയ്യുകയും വാദം കേൾക്കൽ മാറ്റിവയ്ക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുത്ത നാലു ദിവസം മഴ കടുക്കുന്നു; 14 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിന് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വൻ ഓപ്പറേഷൻ; 272 അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ നാടുകടത്തി
[masterslider id="10"]

Related posts

Click Here to Follow Us