ഫെഡറലിസത്തിനായി കൈകോര്‍ത്ത് ദക്ഷിണേന്ത്യന്‍ സോഷ്യലിസ്റ്റ് സംഗമം ബെംഗളൂരുവില്‍ നടത്തി

ബെംഗളുരു മോദി സര്‍ക്കാര്‍ ഫെഡറലിസത്തെ മറികടന്നു സംസ്ഥാനങ്ങള്‍ക്കു മേല്‍ ഏകാ ധിപത്യ നയങ്ങള്‍ അടിച്ചേല്‍പി ക്കുകയാണു മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

സെന്റര്‍ ഫോര്‍ സോഷ്യലിസ്റ്റ് സ്റ്റഡീസ്, സോഷ്യലിസ്റ്റ് സംഗമ എന്നിവര്‍ സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ സോഷ്യലിസ്റ്റ് സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ലോക്‌സഭാ സീറ്റുകള്‍ വെട്ടിക്കുറച്ച് സമ്പൂര്‍ണ ആധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

ബി.ആര്‍. പാട്ടീല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വികസനപദ്ധതികള്‍ക്ക് അര്‍ഹമായ വിഹിതം നല്‍കാതെ കേന്ദ്ര രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി് അംഗവും മുന്‍ മന്ത്രിയുമായ ഡോ തോമസ് ഐസക് പറഞ്ഞു.

സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ മുന്‍ ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാന്‍ തോമസ്, സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് സുദര്‍ ശന്‍ റെഡി, ഡോ.സുനിലം, അരുണ്‍കുമാര്‍ ശ്രീവാസ്തവ, സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ ജനറല്‍ സെക്രട്ടറി മനോജ് ടി. സാരംഗ്, സോഷ്യലിസ്റ്റ് പഠന കേന്ദ്രം പ്രസിഡന്റ് ടി.പി.ജോസ ഫ് എന്നിവര്‍ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔട്ടർ റിംഗ് റോഡിൽ ബസ് മുൻഗണനാ പാതകൾ തിരിച്ചുവരുന്നു; കൂടാതെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ വിപുലമായ പദ്ധതികൾ
[masterslider id="10"]

Related posts