2028ല്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹം: സതീഷ് ജാര്‍ക്കിഹോളി

ബെംഗളുരു: 2028ല്‍ മുഖ്യമന്ത്രിയാകാന്‍ തനിക്കും ആഗ്രഹമുണ്ടെന്നു പൊതുമരാമത്ത് മന്ത്രിയും പിസിസി വര്‍ക്കിങ് പ്രസിഡന്റുമായ സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. അതേസമയം ഈ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രി യാകാന്‍ ആഗ്രഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദാവന ഗെരെയില്‍ നടന്നൊരു പരിപാടിയില്‍ ‘സതീഷ് ജാര്‍ക്കിഹോളി അടുത്ത മുഖ്യമന്ത്രി’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാ ക്യങ്ങളും അനുയായികള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നാണു സതീഷ് ഇക്കാര്യം പറഞ്ഞത്.

  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ

നേതൃമാറ്റ അഭ്യൂഹങ്ങള്‍ക്ക് എഐസിസി നേതൃത്വം ഇടപെട്ടു താല്‍ക്കാലിക വിരാമമിട്ടിരിക്കെ മുഖ്യമന്ത്രിപദത്തില്‍ 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാനാകുമെന്ന ആത്മവിശ്വാസം കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പങ്കിട്ടിരുന്നു.

ഉപമുഖ്യമന്ത്രി ഡി .കെ.ശിവകുമാര്‍ ആശംസയും നേര്‍ന്നിരുന്നു. അസം തിരഞ്ഞ ടുപ്പുമായി ബന്ധപ്പെട്ടു നിലവില്‍ ഡല്‍ഹിയിലുള്ള ശിവകുമാര്‍ പലകുറി രാഹുല്‍ ഗാന്ധിയെ നേരില്‍ കാണാന്‍ ശ്രമിച്ചെങ്കിലും കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിക്കേറ്റ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കണക്കുകൾ പുറത്ത്! സംസ്ഥാനത്ത് പതിനായിരക്കണക്കിന് അനധികൃത കുടിയേറ്റക്കാർ; റെയിൽവേ സ്റ്റേഷനിൽ നാടകീയ രംഗങ്ങൾ, അതീവ ജാഗ്രത
[masterslider id="10"]

Related posts