വിമാനത്താവള പാര്‍ക്കിങ് ബിഎംടിസിക്കും തിരിച്ചടി

ബെംഗളൂരു വിമാനത്താവളത്തിലെ പാര്‍ക്കിങ് നിയന്ത്രണം ബിഎംടിസിയുടെ വായുവജ്ര
ബസ് സര്‍വീസുകള്‍ക്കും തിരിച്ചടിയാകുന്നു. ടെര്‍മിനല്‍ ഒന്നില്‍ 14 ബേകളാണ് ബിഎംടിസി സര്‍വീസു കള്‍ക്കു നീക്കിവച്ചിരുന്നത്.

പുതു വര്‍ഷത്തില്‍ വിമാനത്താവള അതോറിറ്റി ഇത് ആറാക്കി ചുരുക്കി. നേരത്തെ ഒരു ബസിന് അരമണിക്കൂര്‍ വരെ നിര്‍ത്തിയിടാന്‍ അനുവദിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 10 മിനിറ്റാണ് നല്‍കിയിരിക്കുന്നത്. പ്രതിദിനം 22 റൂട്ടുക ളിലേക്കായി 156 ബസുകളാണ് സര്‍വീസ് നടത്തുന്നത്.

  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു

പല ബസുകളും കാലിയായി ഓടേണ്ടിവരുകയും യാത്രക്കാര്‍ക്ക് കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടിവരുകയും ചെയ്യുന്നു. ടെര്‍മിനല്‍ രണ്ടില്‍ നിന്നും ബിഎംടിസി ചുരുക്കം സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ഇത് ഒന്നാം ടെര്‍മിനല്‍ വഴിയാണ് കടന്നുപോകുന്നത്. പിക്കപ് സോണുകളില്‍ സ്വകാര്യ കാറുകള്‍ക്ക് 8 മിനിറ്റും ടാക്‌സി കാറുകള്‍ക്ക് 10 മിനിറ്റുമാണ് സൗജന്യ പാര്‍ക്കിങ്.

ടാക്‌സി കാറുകളുടെ സമയപരിധി തന്നെയാണ് ബിഎംടിസി ബസുകള്‍ക്കും ഏര്‍പ്പെ ടുത്തിയതെന്നാണ് ബെംഗളൂരു വിമാനത്താവള അതോറിറ്റിയുടെ വിശദീകരണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആകാശയാത്ര തുടങ്ങും മുൻപ് വിമാനത്തിനുള്ളിൽ കുഴഞ്ഞുവീണ യാത്രക്കാരന് പുതുജീവൻ ഏകി വിമാനജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കന്നഡ ഭാഷയെ അധിക്ഷേപിച്ചു: ബെംഗളൂരുവിൽ മലയാളി ക്യാബ് ഡ്രൈവർക്കെതിരെ കേസ്
[masterslider id="10"]

Related posts

Click Here to Follow Us