വനിതകൾക്ക് മദ്യപിക്കാൻ അവസരം നൽകുന്ന ബാറുകൾക്കും പബ്ലുകൾക്കുമെതിരെ സംഘപരിവാർ സംഘടനകൾ.

മംഗളൂരു : വനിതകൾക്കു മദ്യപിക്കാൻ സൗകര്യം ഒരുക്കുന്ന ബാറുകൾ, പബ്ബുകൾ, ലൈവ് ബാൻഡുകൾ, മസാജ് സെന്ററുകൾ എന്നിവയ്ക്കെതിരെ ഭീഷണിയുമായി സംഘ്പരിവാർ സംഘടനകൾ.അധികൃതർ നടപടിയെടുത്തില്ലെങ്കിൽ കുപ്രസിദ്ധമായ പബ് അക്രമ മാതൃകയിൽ തങ്ങൾ ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്.

യുവാക്കളെ വഴിതെറ്റിക്കുകയും സാമൂഹികവിരുദ്ധരാക്കി മാറ്റുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് വിശ്വഹിന്ദു പരിഷത് മഹിളാ പ്രമുഖ് ആശ ജഗദീഷ്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ജഗദീഷ് ഷെനാവ, ബജ്റങ്ദൾ ജില്ലാ കൺവീനർ പ്രവീൺ കുത്താർ, ഭുജംഗ കുലാൽ, പ്രദീപ് പമ്പുവെൽ എന്നിവർ പറഞ്ഞു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

മുൻപ് പബ്ബ് ആക്രമിച്ചതിന്റെ പേരിൽ അറസ്റ്റിലായ ശ്രീരാമസേന പ്രവർത്തകരെ തെളിവില്ല എന്നതിന്റെ പേരിൽ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts