സിആര്‍ 7 മാജിക്! മൊറോക്കോയെ തകര്‍ത്ത് പോര്‍ച്ചുഗല്‍

മോസ്കോ: ലോകകപ്പിന്‍റെ ഗ്രൂപ്പ് ബി മത്സരത്തില്‍ മൊറോക്കോയെ 1-0ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ മിന്നും ജയം നേടി. നാലാം മിനിറ്റില്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഹെഡ്ഡറിലൂടെയാണ് പോര്‍ച്ചുഗല്‍ ഗോള്‍ നേടിയത്. ഇറാനുമായുള്ള മത്സരത്തില്‍ അപ്രതീക്ഷിത പരാജയമേറ്റ മൊറോക്കോയ്ക്കും സ്പെയിനുമായുള്ള കടുത്ത മത്സരത്തില്‍ സമനില നേടിയ പോര്‍ച്ചുഗലിനും ഇന്നത്തെ ജയം അനിവാര്യമായിരുന്നു. റൊണാള്‍ഡോയുടെ ഹാട്രിക് മികവില്‍ സ്പെയിനുമായുള്ള മത്സരത്തില്‍ പോര്‍ച്ചുഗല്‍ സമനില പിടിച്ചിരുന്നു. മികച്ചൊരു ഫിനിഷര്‍ ഇല്ലാതെപോയത് മാത്രമാണ് മൊറോക്കോയ്ക്ക് നേരിട്ട വെല്ലുവിളി. ഇറാനുമായി പരാജയപ്പെട്ട കളിയിലും മികച്ച നിലവാരം പുലര്‍ത്തിയ മൊറോക്കോ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.

Read More

“15 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്നു പറഞ്ഞിടത്ത് 18 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലല്ലോ”സന്ദേശം ഷെയര്‍ ചെയ്ത പോലീസ് കോൺസ്റ്റബിളിനു സസ്പെൻഷൻ!

ഹുബ്ബള്ളി: കാർഷിക വായ്പ എഴുതിത്തള്ളൽ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കുമാരസ്വാമിയെ കുറ്റപ്പെടുത്തി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കോൺസ്റ്റബിളിനു സസ്പെൻഷൻ. ഹുബ്ബള്ളി ടൗൺ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുൺ ദൊള്ളിനയെയാണ് പൊലീസ് കമ്മിഷണർ എം.എൻ.നാഗരാജ് സസ്പെൻഡ് ചെയ്തത്. 15 ദിവസത്തിനകം കാർഷിക വായ്പ എഴുതിത്തള്ളുമെന്നു പറഞ്ഞിടത്ത് 18 ദിവസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ലല്ലോ എന്നും താങ്കളുടെ (കുമാരസ്വാമിയുടെ) രാജി എന്നായിരിക്കുമെന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ചുള്ള പോസ്റ്റുകളാണ് കോൺസ്റ്റബിളിന്റെ ഫെയ്സ്ബുക്കിൽ ഏറെയെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും കമ്മിഷണർ പറഞ്ഞു.

Read More

കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ല: കരസേനാ മേധാവി

കാശ്മീര്‍: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത് സൈനിക നടപടികളെ ബാധിക്കില്ലെന്ന് കരസേനാ മേധാവി ബിപിന്‍ റാവത്ത്. സൈനിക നടപടികള്‍ സാധാരണ നടക്കുന്നതുപോലെ നടക്കുമെന്നും അതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകാറില്ലെന്നും റാവത്ത് അറിയിച്ചു. ജമ്മുകാശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ശിപാര്‍ശയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് ഒപ്പിട്ടു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് കശ്മീരില്‍ വീണ്ടും ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തുന്നത്. സുരക്ഷ വിലയിരുത്താന്‍ ഗവര്‍ണര്‍ ഉച്ചയ്ക്ക് 2.30ന് യോഗം വിളിച്ചിട്ടുണ്ട്. പിഡിപി-ബിജെപി സഖ്യം പിരിഞ്ഞതിനെ തുടര്‍ന്നാണ്  ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള…

Read More

മുറിച്ചത് ശരിയായില്ല; ബാര്‍ബര്‍ എത്തിയത് കണ്ണൂരില്‍ നിന്ന്

കോഴിക്കോട്: ഉത്തരമേഖലാ എ.ഡി.ജി.പി. ആയിരിക്കുമ്പോൾ സുധേഷ് കുമാർ മുടിമുറിക്കാൻ ബാർബറെ കൊണ്ടുവന്നത് കണ്ണൂർ ജില്ലയിൽനിന്നാണെന്ന് റിപ്പോര്‍ട്ട്. പോലീസ് വാഹനങ്ങളിലായിരുന്നു ബാർബറെ കോഴിക്കോട്ടെയ്ക്ക് എത്തിച്ച് മുടിമുറിച്ചത്. അതിനുശേഷം അന്നുതന്നെ കണ്ണൂരിലേക്ക് കൊണ്ടുപോകുകയും ചെയ്തു. കോഴിക്കോട് മലാപ്പറമ്പിലെ എ.ഡി.ജി.പി.യുടെ ഔദ്യോഗിക വസതിയിലേക്കാണ് കണ്ണൂർ ഡിഫൻസ് സെക്യൂരിറ്റി കോറിൽ (ഡി.എസ്.സി.) നിന്ന് താത്കാലിക ജീവനക്കാരനായ ബാർബറെ കൊണ്ടുവന്നത്. കോഴിക്കോട് എ.ആർ.ക്യാമ്പിലുള്ള ബാർബർ ഷേവ് ചെയ്തപ്പോൾ മീശയിലെ നരച്ച രോമങ്ങൾ മുറിച്ചത് ശരിയായില്ലെന്നുപറഞ്ഞ് അയാളെചീത്തപറഞ്ഞ്‌ തിരിച്ച് അയച്ചു അതിനുശേഷം അന്നത്തെ കണ്ണൂർ റേഞ്ച് ഐ.ജി.യെ ഫോണിൽ വിളിച്ച് ഡി.എസ്.സി.യിലെ ബാർബറെ…

Read More

കർണാടക ഉയർത്തിയ ആശങ്കകൾക്കു പരിഹാരമുണ്ടായ ശേഷമേ കാവേരി ജല മാനേജ്മെന്റ് അതോറിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കുകയുള്ളൂ…

ബെംഗളൂരു:  കാവേരി ജല മാനേജ്മെന്റ് അതോറിറ്റി ( സിഡബ്ല്യുഎംഎ) രൂപീകരണം സംബന്ധിച്ച് കർണാടക ഉയർത്തിയ ആശങ്കകൾക്കു പരിഹാരമുണ്ടായ ശേഷമേ, ഈ പാനലിലേക്കുള്ള സംസ്ഥാന പ്രതിനിധികളുടെ പേരുവിവരങ്ങൾ കേന്ദ്ര സർക്കാരിന് അയയ്ക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പാർലമെന്റിൽ പാസാക്കിയ ശേഷം മാത്രമേ സിഡബ്ല്യുഎംഎ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകാവൂ എന്ന് കുമാരസ്വാമി കഴിഞ്ഞ ദിവസം ഡൽഹിയിൽ ആവശ്യപ്പെട്ടിരുന്നു. അതേ സമയം കാവേരി ജലംപങ്കിടൽ വിഷയത്തിൽ കുമാരസ്വാമി മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കാനുള്ള വിത്തു വിതയ്ക്കുകയാണെന്നാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ കക്ഷികൾ ഇതിനോടു പ്രതികരിച്ചത്.…

Read More

കുടുംബവാഴ്ച പ്രവണതകൾ സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്ന് വരുണ്‍ ഗാന്ധി.

ബെംഗളൂരു : രാഷ്ട്രീയം ഉൾപ്പെടെയുള്ള മേഖലകളിൽ കുടുംബവാഴ്ച പ്രവണതകൾ വർധിക്കുന്നതു സാധാരണക്കാർക്കുനേരെ അവസരങ്ങളുടെ വാതിൽ കൊട്ടിയടയ്ക്കുന്നതിനു തുല്യമാണെന്ന് ബിജെപി എംപി വരുൺ ഗാന്ധി. ഫെഡറേഷൻ ഓഫ് കർണാടക ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി സംഘടിപ്പിച്ച ‘ഇന്ത്യയുടെ ഭാവി പാത: അവസരങ്ങളും വെല്ലുവിളികളു’മെന്ന പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കുടുംബത്തിൽ നിന്നല്ലെങ്കിൽ താനൊരിക്കലും ഈ മേഖലയിലേക്കു വരില്ലായിരുന്നെന്ന സത്യം അംഗീകരിക്കുന്നതായും വരുൺ പറഞ്ഞു. ഓരോ സംസ്ഥാനത്തും ജില്ലയിലും രാജ്യത്തും പ്രബലമായ ചില കുടുംബങ്ങളുണ്ടെന്ന വാസ്തവം നിർഭാഗ്യകരമാണ്. പിന്നെങ്ങനെയാണ് രാഷ്ട്രീയത്തിൽ കൂടുതൽ പേർക്ക് അവസരങ്ങൾ തുറന്നു…

Read More

നൂറില്‍ അധികം മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ അച്യുത് കുമാറിനെ പോലിസ് പിടിച്ചത് നാടകീയമായി;ദിവസവും നാല് മാല പൊട്ടിക്കല്‍ നിര്‍ബന്ധം.

ബെംഗളൂരു: നഗരത്തിൽ മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന അച്യുത് കുമാറിനെ പോലീസ് സാഹസികമായി പിടികൂടി. ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം അച്യുത് കുമാറിനെ വെടിവെച്ച് പിടികൂടുകയായിരുന്നു. പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ചശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അച്യുതിന്റെ കാലിന് പോലീസ് വെടിയുതിർക്കുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ ചന്ദ്രശേഖറിനും പരിക്കേറ്റു. ദിവസേന നാലുപേരുടെയെങ്കിലും മാലകൾ ഇയാൾ പൊട്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാലിന് പരിക്കേറ്റ അച്യുതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിരുന്നു. കുറഞ്ഞത്‌ ദിവസവും നാല് ക്രിമിനല്‍ പ്രവൃത്തികളില്‍ എങ്കിലും ഈ…

Read More

പെറു ഗോളടിച്ചാല്‍ പലതും കാണേണ്ടിവരും;മേല്‍വസ്ത്രം അഴിക്കാന്‍ തയ്യാറായി മോഡല്‍ നിസു;മുന്‍പ് ഒരു മത്സരത്തില്‍ പൂര്‍ണനഗ്നയായ ചരിത്രമുള്ള മോഡലില്‍ പ്രതീക്ഷ അര്‍പ്പിച്ച് പ്രാര്‍ത്ഥനയോടെ ആരാധകരും.

ലോകകപ്പിൽ പെറു ടീം സെൻസേഷനൽ ഒന്നും അല്ല. മികച്ച കളിയുടെ കെട്ടഴിക്കുമെന്ന പ്രതീക്ഷയുളള താരങ്ങൾ ഉണ്ടെങ്കിലും പൊതുവെ ആരാധകർക്ക് വലിയ മമതയില്ലാത്ത ടീമുകളിൽ ഒന്നാണ് പെറു. എന്നാൽ ഈ ലോകകപ്പിൽ പെറു ഒരു ഗോളടിക്കണേയെന്ന പ്രാർഥനയിലാണ് വേറൊരുകൂട്ടം ആരാധകർ. നിസു കോട്ടിയ എന്ന സൂപ്പർ മോഡലാണ് ലോകകപ്പിൽ പെറുവിന്റെ മാർക്കറ്റ് ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരാൾ. പെറു ടീമിന്റെ കാമുകിയെന്ന് സ്വയം വിശേഷിപ്പിച്ച നിസു കോട്ടിയ, ലോകകപ്പിൽ പെറു ഗോളടിച്ചാൽ മേൽവസ്ത്രം അഴിച്ചു മാറ്റുമെന്ന പ്രഖ്യാപനം നടത്തിയാണ് ആരാധകരെ ഞെട്ടിച്ചത്. വെനസ്വേലയുമായി നടന്ന ലോകകപ്പ്…

Read More

വനിതകൾക്ക് മദ്യപിക്കാൻ അവസരം നൽകുന്ന ബാറുകൾക്കും പബ്ലുകൾക്കുമെതിരെ സംഘപരിവാർ സംഘടനകൾ.

മംഗളൂരു : വനിതകൾക്കു മദ്യപിക്കാൻ സൗകര്യം ഒരുക്കുന്ന ബാറുകൾ, പബ്ബുകൾ, ലൈവ് ബാൻഡുകൾ, മസാജ് സെന്ററുകൾ എന്നിവയ്ക്കെതിരെ ഭീഷണിയുമായി സംഘ്പരിവാർ സംഘടനകൾ.അധികൃതർ നടപടിയെടുത്തില്ലെങ്കിൽ കുപ്രസിദ്ധമായ പബ് അക്രമ മാതൃകയിൽ തങ്ങൾ ആക്രമണം നടത്തുമെന്നും ഭീഷണിയുണ്ട്. യുവാക്കളെ വഴിതെറ്റിക്കുകയും സാമൂഹികവിരുദ്ധരാക്കി മാറ്റുകയും ചെയ്യുന്ന ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കണമെന്ന് വിശ്വഹിന്ദു പരിഷത് മഹിളാ പ്രമുഖ് ആശ ജഗദീഷ്, വിഎച്ച്പി ജില്ലാ പ്രസിഡന്റ് ജഗദീഷ് ഷെനാവ, ബജ്റങ്ദൾ ജില്ലാ കൺവീനർ പ്രവീൺ കുത്താർ, ഭുജംഗ കുലാൽ, പ്രദീപ് പമ്പുവെൽ എന്നിവർ പറഞ്ഞു. മുൻപ് പബ്ബ് ആക്രമിച്ചതിന്റെ പേരിൽ…

Read More

അസംതൃപ്തർ അകന്നുപോകാതിരിക്കാൻ വീണ്ടും മന്ത്രിസഭാ വികസനം;മലയാളി എംഎൽഎ എൻഎ ഹാരിസിനും സാദ്ധ്യത.

ബെംഗളൂരു: മന്ത്രിസഭയിൽ ഇടംകിട്ടാത്തതിനെ ചൊല്ലിയുള്ള കോൺഗ്രസ് എംഎൽഎമാരുടെ അതൃപ്തി അവസാനിപ്പിക്കുന്നതു ലക്ഷ്യമിട്ടു രണ്ടാംഘട്ട മന്ത്രിസഭാവികസനം ഉടനുണ്ടായേക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇക്കാര്യത്തിൽ ഇടപെട്ടുവെന്നാണു സൂചന. മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കു പിന്നാലെ കോൺഗ്രസിലെ ലിംഗായത്ത് നേതാവ് എച്ച്.കെ പാട്ടീലും തിങ്കളാഴ്ച രാഹുലിനെ സന്ദർശിച്ചു ചർച്ച നടത്തിയിരുന്നു. കോൺഗ്രസിനു ബാക്കിയുള്ള ആറു മന്ത്രിസ്ഥാനങ്ങളിൽ നാലു ബർത്തുകൾ നിറയ്ക്കുന്നതിനു പുറമെ, ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും കുറഞ്ഞത് 20 എംഎൽഎമാരെയെങ്കിലും നിയോഗിക്കാനാണു നീക്കം. അതേസമയം സംസ്ഥാനത്തുനിന്നുള്ള മറ്റു അതൃപ്ത നേതാക്കൾക്ക് രാഹുൽ സന്ദർശനാനുമതി നൽകിയില്ലെന്നും ആക്ഷേപമുണ്ട്. മന്ത്രിസഭാ വികസന കാര്യത്തിൽ സംസ്ഥാന…

Read More
Click Here to Follow Us