നൂറില്‍ അധികം മാല പൊട്ടിക്കല്‍ കേസുകളില്‍ പ്രതിയായ അച്യുത് കുമാറിനെ പോലിസ് പിടിച്ചത് നാടകീയമായി;ദിവസവും നാല് മാല പൊട്ടിക്കല്‍ നിര്‍ബന്ധം.

ബെംഗളൂരു: നഗരത്തിൽ മാലപൊട്ടിക്കൽ പതിവാക്കിയിരുന്ന അച്യുത് കുമാറിനെ പോലീസ് സാഹസികമായി പിടികൂടി. ജ്ഞാനഭാരതി പോലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം അച്യുത് കുമാറിനെ വെടിവെച്ച് പിടികൂടുകയായിരുന്നു.

പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ചശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച അച്യുതിന്റെ കാലിന് പോലീസ് വെടിയുതിർക്കുകയായിരുന്നു. പിടികൂടാനുള്ള ശ്രമത്തിനിടെ ചന്ദ്രശേഖറിനും പരിക്കേറ്റു. ദിവസേന നാലുപേരുടെയെങ്കിലും മാലകൾ ഇയാൾ പൊട്ടിച്ചിരുന്നതായി പോലീസ് പറഞ്ഞു. കാലിന് പരിക്കേറ്റ അച്യുതിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ പിടികൂടുന്നവർക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പോലീസ് പ്രഖ്യാപിച്ചിരുന്നു.

  കാൽക്കൽ വീണ് മാപ്പപേക്ഷിച്ചു; തൊട്ടടുത്ത നിമിഷം മക്കളുടെ മുന്നിലിട്ട് ഭാര്യയെ 15 തലണ കുത്തി! കൊലപയ്ക്ക് മുൻപ് സെൽഫി വീഡിയോ; ദാരുണ കൊലപാതകത്തിന്റെ വെളിപ്പെടുത്തലുകൾ

കുറഞ്ഞത്‌ ദിവസവും നാല് ക്രിമിനല്‍ പ്രവൃത്തികളില്‍ എങ്കിലും ഈ പ്രതി ഏര്‍പ്പെട്ടിരുന്നു.നൂറിലധികം മാല പൊട്ടിക്കല്‍ കേസുകള്‍ ഈ പ്രതിക്ക് എതിരെ ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts