ലോകകപ്പ് ക്രിക്കറ്റ് 2019: ഇന്ത്യയുടെ ആദ്യ മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെ

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ പോരാട്ടം കരുത്തരായ ദക്ഷിണാഫ്രിക്കയോട്. കൊല്‍ക്കത്തയില്‍ നടന്ന ഐസിസി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

മെയ് 30നാണ് ഇംഗ്ലണ്ട് ആതിഥ്യമരുളുന്ന ലോകകപ്പിന്‍റെ ആദ്യ മത്സരം. ജൂണ്‍ 4നാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക മത്സരം. ജൂലൈ 14 നായിരിക്കും ഫൈനല്‍. ടൂര്‍ണ്ണമെന്റിന്‍റെ മുഴുവന്‍ മത്സരങ്ങളുടെയും ഫിക്‌സ്ചര്‍ ഈ മാസം അവസാനത്തോടെ ഐസിസി പുറത്തിറക്കും.

 1992ലെ ലോകകപ്പിന് സമാനമായി എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടുന്ന രീതിയിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം രണ്ട് തവണ ലോക ജേതാക്കളായ ഇന്ത്യ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ മികച്ച പ്രതീക്ഷയിലാണ് ലോകകപ്പിനെ വരവേല്‍ക്കുന്നത്. ഇതുവരേയും ലോകകിരീടത്തില്‍ മുത്തമിടാത്ത ടീമാണ് ദക്ഷിണാഫ്രിക്ക.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts