ക്രിപ്‌റ്റോ മറവിൽ ഹവാല; മലപ്പുറം, കോഴിക്കോട് കേന്ദ്രീകരിച്ച് തട്ടിപ്പ്

മലപ്പുറം: ക്രിപ്‌റ്റോ കറൻസിയുടെ മറവിൽ സംസ്ഥാനത്തേക്ക് 330 കോടി രൂപയുടെ ഹവാല പണം എത്തിച്ചതായി കണ്ടെത്തൽ.

ആദായ നികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം കൊച്ചി യൂണിറ്റ് ആണ് പരിശോധന നടത്തിയത്. നൂറുകണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മലപ്പുറം, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ആദായനികുതി വകുപ്പിന്റെ ഇൻവെസ്റ്റിഗേഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ. ഇന്തോനേഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് ക്രിപ്‌റ്റോ കറൻസികളായി കേരളത്തിലേക്ക് ഹവാലാ പണം എത്തിക്കുന്നത്.

  ഗാന്ധി ബസാറിൽ പാർക്കിംഗ് സമുച്ചയത്തിന്റെ മറവിൽ നടന്നത് വൻ കച്ചവടമോ? ആഡംബര കാറുകൾ നിരന്നതോടെ കരാറുകാരന് നോട്ടീസ്!

ഇത് പിന്നീട് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ പണം ആക്കി മാറ്റുന്നു. ഇതിനായി 100 കണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകൾ അവരറിയാതെ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും കണ്ടെത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts