മനുഷ്യത്വം മറന്ന ബെംഗളൂരുവിലെ ജനങ്ങൾ: സഹായം ലഭിക്കാതെ യുവാവ് റോഡിൽ മരിച്ചു

നഗരത്തിൽ റോഡിൻറെ നടുക്ക് മധ്യത്തിൽ ഹൃദയാഘാതത്തെ തുടർന്ന് വീണ വ്യക്തിയെ രക്ഷിക്കണമെന്ന് ഭാര്യ യാചിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. തൽഫലമായി, ആ മനുഷ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ബാലാജിനഗറിൽ താമസിക്കുന്ന 34 കാരനായ വെങ്കിട്ടരമണൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെ, വെങ്കിട്ടരമണന് നെഞ്ചുവേദന അനുഭവപ്പെട്ട് ഭാര്യയോടൊപ്പം ബൈക്കിൽ ജയദേവ ഹാർട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു . വീട്ടിൽ നിന്ന് വെറും 100 മീറ്റർ അകലെ വെച്ചാണ് അദ്ദേഹത്തിന് നേരിയ ഹൃദയാഘാതം ഉണ്ടായത്.

  ആവശ്യം കോണ്ടമല്ല, കുട്ടികളെ; ലോക ഒന്നാം നമ്പർ ബ്രാൻഡായ ‘ഡ്യൂറെക്സിന്’ കർശന നിയന്ത്രണം ഏർപ്പെടുത്തി

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വെങ്കിട്ടരമണൻ റോഡിന്റെ മധ്യത്തിൽ കുഴഞ്ഞുവീണു. വേദനയിൽ പുളഞ്ഞിട്ടും ചുറ്റുമുള്ളവർ അദ്ദേഹത്തെ സഹായിച്ചില്ല.

ഭാര്യ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ആരും അദ്ദേഹത്തെ സഹായിച്ചില്ല. ആംബുലൻസ് ലഭ്യമല്ലാത്തതിനാൽ, ദമ്പതികൾ ബൈക്കിൽ ആശുപത്രിയിലേക്ക് പോകാൻ ശ്രമിച്ചത്. എന്നിരുന്നാലും, വഴിയിൽ കടേരനഹള്ളിക്ക് സമീപം വെങ്കിട്ടരമണൻ മരിച്ചു.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

ഈ ദുരന്തം പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ രോഷത്തിന് കാരണമായി. മരണത്തിലും വെങ്കിട്ടരമണന്റെ കുടുംബം അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും ദാനം ചെയ്തുകൊണ്ട് മനുഷ്യത്വം പ്രകടിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തരിശുഭൂമിയിൽ കൃഷി, ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി നിയമനം; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി അഖിൽ മാരാർ
[masterslider id="10"]

Related posts