അടിപ്പാതയിൽ വെള്ളം കയറി, കാർ മുങ്ങി;വാഹനത്തിൻ്റെ മുകളിൽ കയറി നിന്ന് രക്ഷപ്പെട്ട് ഡ്രൈവർ !

ബെംഗളൂരു : രണ്ട് ദിവസമായി പെയ്യുന്ന മഴ നഗരത്തിൽ ഉണ്ടാക്കിയ നാശ നഷ്ടങ്ങൾ വളരെ വലുതാണ്, ഇതിൻ്റെ ഭീകരത വർണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

അടിപ്പാതയിൽ മഴവെള്ളം നിറഞ്ഞതോടെ അതിൽ അകപ്പെട്ട കാറിൽ കയറി നിന്ന് ഡ്രൈവർ രക്ഷതേടുന്നതാണ് വീഡിയോ.

കോഡിഗെ ഹള്ളിക്ക് സമീപം റെയിൽവേ അടിപ്പാതയിൽ ഇന്നലെ രാവിലെയോടെയാണ് സംഭവം.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

രാവിലെ ആറരയോടെ യെലഹങ്കയിലേക്ക് പോകുകയായിരുന്നു കാർ, ആളുകൾ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ആത്മവിശ്വാസത്തോടെ വണ്ടി വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു ഡ്രൈവർ എന്ന് ദൃക്സാക്ഷികൾ, മുന്നോട്ട് പോകാൻ കഴിയുമെന്ന കണക്ക് തെറ്റുകയും വാഹനം നിന്നു പോവുകയുമായിരുന്നു.

വെളളവും ചെളിയും നിറഞ്ഞതോടെ കാർ പൂർണമായും മുങ്ങി, ഡ്രൈവർ മുകളിൽ കയറി നിന്നു.സമീപവാസികൾ ഇടപെട്ട് മണ്ണ് മാന്തിയന്ത്രം എത്തിച്ച് കയർ കെട്ടി വാഹനം പുറത്തെത്തിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എഞ്ചിനീയർമാരുടെ വണ്ടിയിൽ ഡാഷ്‌ക്യാം കുടുങ്ങും; ബെംഗളൂരു റോഡുകളെ മാറ്റാൻ ജി.ബി.എ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുസ്ലീം വ്യക്തിനിയമത്തിൽ ഇളവുണ്ടെങ്കിലും ഈ കാര്യത്തിൽ രക്ഷയില്ല! കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി
[masterslider id="10"]

Related posts