ബെംഗളൂരുവിൽ പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയമങ്ങൾ

ബെംഗളൂരു: വരാനിരിക്കുന്ന 2026 ലെ പുതുവത്സരാഘോഷത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിക്കുമ്പോൾ, ബെംഗളൂരു പോലീസ് സുപ്രധാന തീരുമാനം എടുത്തു. ഗോവയിലെ പബ്ബിൽ അടുത്തിടെ നടന്ന സംഭവത്തെ തുടർന്ന്, ഡിസംബർ 31 ന് നടക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് പോലീസ് കർശന സുരക്ഷാ നിയമങ്ങൾ ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹോട്ടലുകൾ, ബാറുകൾ, പബ്ബുകൾ, റെസ്റ്റോറന്റുകൾ എന്നിവയുൾപ്പെടെ പരിപാടികൾ നടത്തുന്ന എല്ലാ വേദികൾക്കും ഈ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമായിരിക്കും. ബെംഗളൂരു സിറ്റി പോലീസ് 19 പോയിന്റ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്, പ്രത്യേകിച്ച് പരിപാടി നടക്കുന്ന സ്ഥലങ്ങളിൽ പടക്കം പൊട്ടിക്കുന്നതിന് പൂർണ്ണമായ നിരോധനം. ഈ നിയമങ്ങൾ ലംഘിച്ചാൽ…

Read More

ബെംഗളൂരുവിൽ കെങ്കേമമാക്കി ചവിട്ടുവണ്ടി’യുടെ സൈക്കിൾ റാലി

ബെംഗളൂരു : നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശംപകർന്ന് സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ ‘ചവിട്ടുവണ്ടി’ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബ്രിഗേഡ് റോഡിൽ നടന്ന കെയ്ക്ക് മുറിക്കൽച്ചടങ്ങോടെ റാലി സമാപിച്ചത്. പരിസ്ഥിതി സംരക്ഷണം, ഹരിത ഗതാഗതം എന്നീ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു റാലി. സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞും ക്രിസ്മസിന്റെ വരവറിയിക്കുന്നരീതിയിൽ സൈക്കിളുകൾ അലങ്കരിച്ചും എത്തിയ യാത്രികർ നഗരവീഥികളിൽ ഉത്സവപ്പൊലിമ പകർന്നു. കാർബൺ മലിനീകരണം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ചവിട്ടുവണ്ടി’ ഈ യാത്ര സംഘടിപ്പിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു  

Read More

നഗരത്തിലെ അസാധാര കാലാവസ്ഥയുടെ കാരണം ഇത്; താപനിലെ 12 ഡിഗ്രിയിലേക്ക് കുറയും

ബെംഗലൂരു നഗരം ഇപ്പോൾ കടന്ന് പോകുന്നത് അസാധാരണ കാലാവസ്ഥയിലൂടെ. പകൽ സമയങ്ങളിൽ അസഹനീയമായ വായു മലിനീകരണം. രാത്രി കാലങ്ങളിൽ അതിശൈത്യം. വരും ദിവസങ്ങളിൽ തണുപ്പ് വർദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി 16 ഡിഗ്രി സെൽഷ്യസാണ് ബെംഗലൂരു നഗരത്തിലെ താപനില. നഗരത്തിലെ താപനില 16 ഡിഗ്രി സെൽഷ്യസിൽ നിന്ന് 12 ഡിഗ്രിയായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബെംഗളൂരുവിൽ പുലർച്ചെ മൂടൽമഞ്ഞ് കാരണം താപനില സാധാരണയെക്കാൾ താഴെയാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. താപനില 12 ഡിഗ്രിയിലേക്ക് താഴുകയാണെങ്കിൽ 2016 ന് ശേഷമുള്ള ബെംഗളൂരുവിലെ ഏറ്റവും തണുപ്പുള്ള ഡിസംബറായിരിക്കും ഇത്.…

Read More

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ പേര് വെളിപ്പെടുത്തുന്ന വീഡിയോ; രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍, അതിജീവിതയുടെ പരാതിയില്‍ രണ്ടാം പ്രതി മാര്‍ട്ടിന് എതിരെ കേസെടുക്കാന്‍ പൊലീസ്. ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. തനിക്ക് എതിരെ മനപൂര്‍വം വിഡിയോ പ്രചരിപ്പിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് നടപടി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ നടി സൈബറാക്രമണം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇന്നലെയാണ് പരാതി കൈമാറിയത്. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്. മാര്‍ട്ടിലെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി…

Read More

നാവിക താവളത്തിലേക്ക് പറന്നെത്തിയ ദേശാടന പക്ഷിയിൽ നിന്ന് ചൈനീസ് ജിപിഎസ് ട്രാക്കർ കണ്ടെത്തി

ബെംഗളൂരു : ചൊവ്വാഴ്ച കദംബ നാവിക താവള പ്രദേശത്ത് ഒരു ചൈനീസ് ജിപിഎസ് ട്രാക്കർ ഘടിപ്പിച്ച ദേശാടന പക്ഷിയെ (കടൽക്കാക്ക ) കണ്ടെത്തി. ട്രാക്കർ ഉള്ള കടൽ പക്ഷിയെ വനം ഉദ്യോഗസ്ഥർ ആണ് കണ്ടെത്തിയത്. ഇത് നിലവിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കാർവാർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ വർഷം കാർവാറിന് സമീപം ജിപിഎസ് ട്രാൻസ്മിറ്റർ ഉള്ള ഒരു കഴുകനെ കണ്ടെത്തിയിരുന്നു. അത് വളരെയധികം ആശങ്കയുണ്ടാക്കി. ഇപ്പോൾ സമാനമായ സംഭവം ആണ് ആവർത്തിച്ചത്. പറന്ന് എത്തിയ ദേശാടന കടൽക്കാക്കയിൽ നിന്ന് ആണ് ഈ…

Read More

തിരുവനന്തപുരം മേയര്‍ സ്ഥാനം; ബിജെപിയില്‍ അപ്രതീക്ഷിത പേര്

45 വര്‍ഷത്തെ സിപിഎം ഭരണത്തിന് അറുതി വരുത്തി ബിജെപി പിടിച്ചെടുത്ത തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയര്‍ ആരാകണം എന്നതില്‍ ചര്‍ച്ചകള്‍ പലവിധം. 50 സീറ്റുകള്‍ നേടി മികച്ച നേട്ടമാണ് ബിജെപി സ്വന്തമാക്കിയത്. അതുകൊണ്ട് തന്നെ മേയര്‍ സ്ഥാനത്തിന്റെ പേരില്‍ തര്‍ക്കം എന്ന തരത്തില്‍ വാര്‍ത്തകള്‍ വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയാണ് നേതൃത്വം പുലര്‍ത്തുന്നത്. വിവി രാജേഷ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളായിരുന്നു ആദ്യഘട്ടത്തില്‍ പരിഗണിച്ചിരുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ നേതാക്കളുടെ പേരുകള്‍ ഉയരുന്നുണ്ട്. കോര്‍പ്പറേഷനിലെ പ്രതിപക്ഷ നേതാവായിരുന്ന എംആര്‍ ഗോപന്‍, മുതിര്‍ന്ന…

Read More

കരിമ്പ് കൊയ്ത്ത് യന്ത്രത്തിൽ കുടുങ്ങി രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു

ബെംഗളൂരു : ബെലഗാവി ജില്ലയിലെ അത്താണി താലൂക്കിലെ സത്തി ഗ്രാമത്തിൽ കരിമ്പ് വിളവെടുപ്പിനിടെ യന്ത്രത്തിൽ കുടുങ്ങി രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു . ബരവ്വ കൊബാഡി (60), ലക്ഷ്മിഭായ് രുദ്രഗൗഡർ (65) എന്നിവരാണ് മരിച്ചത്. അത്താണി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കരിമ്പ് വിളവെടുപ്പിനിടെ ഡ്രൈവർ മുന്നോട്ട് നോക്കാതെ വാഹനം ഓടിച്ച താണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. ഈ സമയത്ത്, രണ്ട് സ്ത്രീകളുടെയും തലകൾ മെഷീനിൽ കുടുങ്ങുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധ കാരണം തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടത്.

Read More

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച് മുട്ട കഴിച്ചാൽ അർബുദ മുണ്ടാകുന്നെന്ന വാർത്ത; പലരും മുട്ട ഉപയോഗം നിർത്തി

ബെംഗളൂരു: മുട്ടകളിൽ AOZ (നൈട്രോഫ്യൂറാൻ) എന്ന അർബുദകാരി പദാർത്ഥം കണ്ടെത്തിയ വാർത്ത വൈറലാകുന്നു. ഡിഎൻഎയെ തകരാറിലാക്കുന്നതിലൂടെ ഇത് കാൻസറിന് കാരണമാകുമെന്നും പറയപ്പെടുന്നു. ഇതുമൂലം മുട്ട കഴിക്കുന്നവരിൽ ഉത്കണ്ഠ വർദ്ധിച്ചു. മുട്ടയുടെ ഉപയോഗത്തെയും ഗുണങ്ങളെയും കുറിച്ച് . ഇതിനെത്തുടർന്ന്, ഭക്ഷ്യസുരക്ഷാ വകുപ്പിന് മുന്നറിയിപ്പ് നൽകുകയും ബെംഗളൂരുവിലെ 200 ലധികം പ്രദേശങ്ങളിൽ നിന്ന് മുട്ടകൾ ശേഖരിക്കുകയും ചെയ്തു. മറുവശത്ത്, ഇന്ന് (ഡിസംബർ 16) നിയമസഭ നടപടിക്രമങ്ങളിലും ഈ വിഷയം പരാമർശിക്കപ്പെട്ടു. മുട്ടയിൽ അർബുദകാരി ഘടകങ്ങൾ കണ്ടെത്തുന്ന വിഷയം കോൺഗ്രസ് എം‌എൽ‌സി രമേശ് ബാബു അടുത്തിടെ നിയമസഭയിൽ ഉന്നയിച്ചു,…

Read More

ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിനെതിരെ കേസ് എടുത്ത് പോലീസ്

ബെംഗളൂരു : സമയപരിധി ലംഘിച്ച്‌ പ്രവർത്തിച്ചതിന് ബോളിവുഡ് നടി ശില്പാ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള പബ്ബിന്റെ പേരിൽ പോലീസ് കേസെടുത്തു. ബെംഗളൂരുവിലെ ബാസ്റ്റിയൻ ഗർഡൻ സിറ്റി പബ്ബിന്റെ പേരിലാണ്‌ കേസ്. കഴിഞ്ഞദിവസം ഈ പബ്ബിലെത്തിയവർ തമ്മിൽ സംഘർഷം നടക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പബ്ബുകൾ പ്രവർത്തിക്കാൻ അനുവദിച്ചിരുന്ന സമയത്തിനുശേഷവും ഇത് പ്രവർത്തിക്കുന്നുവെന്ന് ഇതിൽനിന്ന് വ്യക്തമായിരുന്നു. തുടർന്നാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അർധരാത്രിക്കുശേഷം ഒരുമണി വരെയാണ് ബെംഗളൂരുവിൽ പബ്ബുകൾക്ക് പ്രവർത്തിക്കാൻ അനുമതിയുള്ളത്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പബ്ബുകളിൽ ബോളിവുഡ് താരങ്ങൾ, ക്രിക്കറ്റ് താരങ്ങൾ തുടങ്ങിയവർക്ക് ഓഹരിപങ്കാളിത്തമുണ്ട്.

Read More

മനുഷ്യത്വം മറന്ന ബെംഗളൂരുവിലെ ജനങ്ങൾ: സഹായം ലഭിക്കാതെ യുവാവ് റോഡിൽ മരിച്ചു

നഗരത്തിൽ റോഡിൻറെ നടുക്ക് മധ്യത്തിൽ ഹൃദയാഘാതത്തെ തുടർന്ന് വീണ വ്യക്തിയെ രക്ഷിക്കണമെന്ന് ഭാര്യ യാചിച്ചിട്ടും ആരും തിരിഞ്ഞ് നോക്കിയില്ല. തൽഫലമായി, ആ മനുഷ്യൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ബാലാജിനഗറിൽ താമസിക്കുന്ന 34 കാരനായ വെങ്കിട്ടരമണൻ ആണ് ഹൃദയാഘാതം മൂലം മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ 3.30 ഓടെ, വെങ്കിട്ടരമണന് നെഞ്ചുവേദന അനുഭവപ്പെട്ട് ഭാര്യയോടൊപ്പം ബൈക്കിൽ ജയദേവ ഹാർട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്നു . വീട്ടിൽ നിന്ന് വെറും 100 മീറ്റർ അകലെ വെച്ചാണ് അദ്ദേഹത്തിന് നേരിയ ഹൃദയാഘാതം ഉണ്ടായത്. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് വെങ്കിട്ടരമണൻ…

Read More
Click Here to Follow Us