ബെംഗളൂരുവിൽ കെങ്കേമമാക്കി ചവിട്ടുവണ്ടി’യുടെ സൈക്കിൾ റാലി

ബെംഗളൂരു : നഗരത്തിൽ ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവേശംപകർന്ന് സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ ‘ചവിട്ടുവണ്ടി’ സൈക്കിൾ റാലി സംഘടിപ്പിച്ചു. ബ്രിഗേഡ് റോഡിൽ നടന്ന കെയ്ക്ക് മുറിക്കൽച്ചടങ്ങോടെ റാലി സമാപിച്ചത്.

പരിസ്ഥിതി സംരക്ഷണം, ഹരിത ഗതാഗതം എന്നീ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ചായിരുന്നു റാലി.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

സാന്താക്ലോസിന്റെ തൊപ്പിയണിഞ്ഞും ക്രിസ്മസിന്റെ വരവറിയിക്കുന്നരീതിയിൽ സൈക്കിളുകൾ അലങ്കരിച്ചും എത്തിയ യാത്രികർ നഗരവീഥികളിൽ ഉത്സവപ്പൊലിമ പകർന്നു.

കാർബൺ മലിനീകരണം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ‘ചവിട്ടുവണ്ടി’ ഈ യാത്ര സംഘടിപ്പിച്ചതെന്ന് അംഗങ്ങൾ പറഞ്ഞു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോർട്ടർ ആപ്പിന് പൂട്ടുവീഴുമോ? പാസഞ്ചർ ഓട്ടോയിൽ ഗുഡ്സ് ഡെലിവറി; ബെംഗളൂരുവിൽ പിടിമുറുക്കി മോട്ടോർ വാഹന വകുപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts