ദുരന്തത്തിന് ശേഷം മത്സരങ്ങൾ വിലക്കിയ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇത്തവണ ഐപിഎൽ നടത്തുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : ആൾക്കൂട്ട ദുരന്തത്തെത്തുടർന്ന് മത്സരങ്ങൾ വിലക്കിയ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരങ്ങൾ നടത്തുമെന്ന് കർണാടക സർക്കാർ. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) ടീമിന്റെ ഹോംഗ്രൗണ്ട് ഇവിടെനിന്ന് മാറ്റാൻ സമ്മതിക്കില്ലെന്നും സുരക്ഷയുറപ്പാക്കി മത്സരങ്ങൾ നടത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.

ജൂണിലുണ്ടായ ദുരന്തത്തിൽ 11 പേർ മരിച്ചതിനുശേഷം സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്തിയിരുന്നില്ല. വനിതാ ക്രിക്കറ്റ് ലോകകപ്പിൽനിന്നും ചിന്നസ്വാമി സ്റ്റേഡിയത്തെ ഒഴിവാക്കിയിരുന്നു. അടുത്തവർഷം നടക്കുന്ന ഐപിഎൽ മത്സരങ്ങളും ഇവിടെ നടത്താൻ കഴിയില്ലെന്നായിരുന്നു വിലയിരുത്തൽ.

  കേവല ഭൂരിപക്ഷമില്ലാതെ വിജയ്‌യുടെ ടിവികെ; വിജയ്‌യെ തളയ്ക്കാൻ 'ശത്രുക്കൾ' കൈകോർക്കുന്നു; തമിഴ്‌നാട്ടിൽ അണിയറയിൽ ഒരുങ്ങുന്നത് വൻ രാഷ്ട്രീയ അട്ടിമറി!

അതിനാൽ, ആർസിബിയുടെ ഹോംഗ്രൗണ്ട് പുണെയിലേക്ക് മാറ്റാൻ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഇത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നതിനിടെയിലാണ് മത്സരം നടത്താനുള്ള ഒരുക്കങ്ങൾ സർക്കാർ തുടങ്ങിയത്. സ്റ്റേഡിയത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞദിവസം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്‌സിഎ) നിർദേശം നൽകിയിരുന്നു.

ഗാലറികളുടെയടക്കം സ്റ്റേഡിയത്തിലെ സൗകര്യങ്ങളുടെ സുരക്ഷ പരിശോധിക്കാനാണ് നിർദേശം. അംഗീകൃത സ്വതന്ത്ര ഏജൻസിയെക്കൊണ്ട് പരിശോധന നടത്തിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആൾക്കൂട്ട നിയന്ത്രണത്തിനുള്ള സംവിധാനമടക്കം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മത്സരങ്ങൾ നടത്താനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ശിവകുമാർ പറഞ്ഞു. ഐപിഎൽ അടക്കം വരുംനാളുകൾ രാജ്യത്ത് നടത്തുന്ന എല്ലാ ക്രിക്കറ്റ് മത്സരങ്ങൾക്കും സ്റ്റേഡിയത്തെ സജ്ജമാക്കും.

  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടർന്നും മത്സരങ്ങൾ നടത്തുന്നതിനൊപ്പം ബെംഗളൂരുവിൽത്തന്നെ വിപുലമായ സൗകര്യങ്ങളുള്ള വലിയ സ്റ്റേഡിയം നിർമിക്കുമെന്നും ശിവകുമാർ അറിയിച്ചു. ബെംഗളൂരു നഗരകേന്ദ്രത്തിൽനിന്ന് 40 കിലോമീറ്റോളം അകലെ ആനേക്കലിൽ 80,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന ക്രിക്കറ്റ് സ്റ്റേഡിയം അടക്കമുള്ള സൗകര്യങ്ങളോടെ സ്പോർട്സ് കോംപ്ലക്സ് നിർമിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. 2350 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം: 98.9% വിജയവുമായി ബെംഗളൂരു മേഖല രാജ്യത്ത് മൂന്നാമത്
[masterslider id="10"]

Related posts

Click Here to Follow Us