ബെംഗളൂരുവിൽ കൊടും തണുപ്പ്!

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെയും പ്രാതൽ യോഗവും ഐക്യംപ്രകടിപ്പിക്കലും വെറും നാടകമെന്ന് പരിഹസിച്ച് ബിജെപി. സംസ്ഥാനത്തിന്റെ വികസനപ്രശ്നങ്ങളെ അവഗണിച്ചാണ് അവർ നാടകംകളിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ആർ. അശോക ആരോപിച്ചു.

മാസങ്ങൾനീണ്ട അകൽച്ചയ്ക്കുശേഷം ഇരുവരുംതമ്മിൽ ചേർച്ചയിലാകാൻ ഒരുസാധ്യതയുമില്ലെന്നും പറഞ്ഞു.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ഭരണകാര്യത്തിൽ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മിൽ ഏകോപനമില്ലെന്നും കുറ്റപ്പെടുത്തി. ഇരുവരും തമ്മിൽ തെരുവുയുദ്ധത്തിലാണെന്നും കോൺഗ്രസ് ഹൈക്കമാൻഡ് ദുർബലമായതാണ് ഇതിനുകാരണമെന്നും പറഞ്ഞു.

സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും പ്രാതൽയോഗവും പത്രസമ്മേളനവും നാടകമാണെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കുറ്റപ്പെടുത്തി. നാടകത്തിന്റെ ക്ലൈമാക്സിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts