റെയിൽവേ സ്റ്റേഷനുകളിലോ ട്രെയിനിലോ ആണെകിലും ഫോൺ നഷ്ടപ്പെട്ടാൽ ആർപിഎഫ് കണ്ടെത്തും;

തിരുവനന്തപുരം: ട്രെയിനിലോ റെയിൽവേ സ്റ്റേഷനുകളിലോ ഫോൺ നഷ്ടപ്പെട്ടാൽ വീണ്ടെടുക്കാൻ സഹായവുമായി റെയിൽവേ സുരക്ഷാ സേന. തിരുവനന്തപുരം ഡിവിഷനിലെ സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ച് ആർപിഎഫ് പ്രചാരണം ആരംഭിച്ചു.

സ്റ്റേഷനുകളിൽ വച്ചിരിക്കുന്ന മുന്നറിയിപ്പ് ബോർഡുകളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താൽ ഗൂഗിളിന്റെ ഫൈൻഡ് ഹബ് ആപ് വഴിയാണു ലൊക്കേഷൻ കണ്ടെത്താൻ കഴിയുക.

ടെലികോം വകുപ്പിന്റെ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി റജിസ്റ്റർ (സിഇഐആർ) പോർട്ടൽ വഴിയും ഐഎംഇഐ നമ്പർ ഉപയോഗിച്ചു ഫോൺ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനുമുള്ള സൗകര്യം നേരത്തെ തന്നെ ലഭ്യമാക്കിയിട്ടുണ്ട്.

  പ്രതിപക്ഷ നേതാവ് വോട്ട് ചെയ്‌തു; ജനാധിപത്യത്തെ വിജയിപ്പിക്കണമെന്ന് വിഡി സതീശന്‍

ഈ സംവിധാനം വഴി 120 ഫോണുകൾ ദക്ഷിണ റെയിൽവേയിൽ വീണ്ടെടുത്തിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. യാത്രക്കാരെ ബോധവൽക്കരിക്കാനായി വിവിധ മോഷണ രീതികൾ വ്യക്തമാക്കുന്ന വിഡിയോയുടെ ക്യുആർ കോഡും മുന്നറിയിപ്പ് ബോർഡിലുണ്ട്.

നഷ്ടപ്പെട്ട ഫോണുകൾ പുതിയ സിം ഇട്ട് എവിടെയെങ്കിലും പിന്നീട് ഉപയോഗിച്ചുവെന്നു കണ്ടെത്തിയാൽ ആർപിഎഫ് അവിടെനിന്നു വീണ്ടെടുത്തു ഉടമയ്ക്കു നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രൊഫസറുമായി ബന്ധമുണ്ടെന്ന് വ്യാജപ്രചരണം; മനമൊന്ത് ബി.എ.എം.എസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലൈംഗികാതിക്രമക്കേസ്; രഞ്ജിത്തിനെതിരെ സാഹചര്യ തെളിവുകൾ തേടിപൊലീസ്, സിനിമാ സെറ്റിലുണ്ടായിരുന്നവരെ വിളിപ്പിച്ചു
[masterslider id="10"]

Related posts

Click Here to Follow Us