നരഭോജി കടുവയെയും കുഞ്ഞുങ്ങളെയും പിടികൂടി

ബെംഗളൂരു : ജില്ലയിലെ സരഗൂർ താലൂക്കിൽ കർഷകനെ കൊന്ന കടുവയെയും കുഞ്ഞുങ്ങളെയും വനംവകുപ്പ് പിടികൂടി. ഒക്ടോബർ 26-ന് കർഷകനായ രാജശേഖറിനെ (65) കടിച്ചുകൊന്ന കടുവയെയാണ് വനംവകുപ്പ് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ ചൊവ്വാഴ്ച പുലർച്ചെ മുള്ളൂർ പഞ്ചായത്തിൽനിന്ന് പിടികൂടിയത്. 10 വയസ്സുള്ള കടുവയെയും മൂന്ന് കുഞ്ഞുങ്ങളെയുമാണ് പിടികൂടിയത്.

കർഷകനെ കൊന്നതിനുശേഷവും കുറച്ചുദിവസങ്ങളായി കടുവ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് കന്നുകാലികളെയും കൊന്നിരുന്നു. തുടർന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എസ്. പ്രഭാകറിന്റെ നേതൃത്വത്തിൽ നടത്തിയ പ്രത്യേക ദൗത്യത്തിലൂടെയാണ് കടുവയെ പിടികൂടിയത്. ഇതോടെ പ്രദേശത്ത് ആകെ 11 കടുവകളെയും അവയുടെ കുഞ്ഞുങ്ങളെയും പിടികൂടി.

  രാഷ്ട്രപതിയുടെ പോലീസ് മെഡലുകൾ: കർണാടകയിൽ നിന്നുള്ള 17 ഉദ്യോഗസ്ഥർക്ക് അംഗീകാരം

കടുവയെ നിരീക്ഷിക്കാൻ, സംഘം തെർമൽ ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു.

ഇത് മൃഗത്തിന്റെ നീക്കങ്ങൾ കൃത്യമായി കണ്ടെത്താൻ സഹായിച്ചു. കടുവയെ കണ്ടെത്തിയശേഷം പരിശീലനം ലഭിച്ച ഭീമ, മഹേന്ദ്ര, സുഗ്രീവ, പ്രശാന്ത എന്നീ ആനകളുടെ സഹായത്തോടെയാണ് കീഴടക്കിയത്. കടുവയെ കണ്ട പ്രദേശത്തിന്റെ സമീപത്തുനിന്നാണ് കുഞ്ഞുങ്ങളെയും പിടികൂടിയത്. കടുവകളെ ബന്ദിപ്പുർ കടുവസംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം
[masterslider id="10"]

Related posts