മലയാളികളായ തോട്ടം തൊഴിലാളികൾക്ക് കേരള ലോട്ടറികളെത്തിച്ച് വിൽപ്പന; ഇടനിലക്കാരൻ അറസ്റ്റിൽ

ബെംഗളൂരു : കേരള ലോട്ടറികളെത്തിച്ച് അനധികൃത വിൽപ്പന നടത്തിയ ആളെ ചാമരാജ്‌നഗറിൽ പോലീസ് അറസ്റ്റ് ചെയ്തു.

ഗുണ്ടൽപേട്ട് താലൂക്കിലെ തേരകനാമ്പി ഗ്രാമത്തിൽ ലോട്ടറി വിൽപ്പന നടത്തുകയായിരുന്ന ഗണേഷിനെയാണ് (48) പോലീസ് പിടികൂടിയത്.

കേരളത്തിൽനിന്ന് നികുതിവെട്ടിച്ച് കടത്തുന്ന ലോട്ടറി കർണാടകയിലെ തോട്ടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾക്കാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്.

  'നടന്നു പോയാൽ ഇതിലും വേഗം എത്താമായിരുന്നു'; ഔട്ടർ റിംഗ് റോഡിലെ 3 മണിക്കൂർ ട്രാഫിക് ദുരിതം പങ്കുവെച്ച് ബെംഗളൂരു സ്വദേശി, പോസ്റ്റ് വൈറൽ

അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം 45,000 രൂപയുടെ കേരള ലോട്ടറി ടിക്കറ്റുകളുണ്ടായിരുന്നു.

തെരകനാമ്പി ഗ്രാമത്തിലെ ബൊമ്മനഹള്ളി റോഡിലെ അങ്കനാഥേശ്വര ഹോട്ടലിന് എതിർവശത്തുള്ള പൊതുസ്ഥലത്തുനിന്നാണ് ഗണേഷ് പിടിയിലായത്.

ഇയാൾ ഇടനിലക്കാരനാണ്. പിന്നിൽ വൻ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ചാമരാജനഗർ ജില്ലാ പോലീസ് സൂപ്രണ്ട് ബി.ടി. കവിത അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts