ജുഡീഷ്യറി തലവനായി യു. യു ലളിത് ഓഗസ്റ്റ് 27 നിയമിതനാകും

ന്യൂഡൽഹി : ജസ്റ്റിസ് യു യു ലളിതിനെ ഇന്ത്യയുടെ 49-ാമത് ചീഫ് ജസ്റ്റിസായി നിയമിച്ചു.

ഈ മാസം 26ന് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നും എൻ വി രമണ വിരമിക്കുന്ന പശ്ചാത്തലത്തിലാണ് രാജ്യത്തിന്റെ 49-ാമത് ചീഫ് ജസ്റ്റിസായി ലളിതിനെ ശുപാർശ ചെയ്തത്.

കേന്ദ്ര സർക്കാർ നടപടി ക്രമങ്ങൾ പൂർത്തിയായാൽ ഓഗസ്റ്റ് 27ന് ജുഡീഷ്യറി തലവനായി ലളിത് നിയമിതനാകും. എന്നാൽ ജസ്റ്റിസ് ലളിതിന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായി മൂന്ന് മാസത്തിൽ താഴെ മാത്രമേ കാലാവധിയുള്ളൂ. ഈ വർഷം നവംബർ എട്ടിന് അദ്ദേഹം വിരമിക്കും.

  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ

2021 ഏപ്രിൽ 24 ന് എസ് എ ബോബ്‌ഡെയിൽ നിന്നാണ് രമണ സ്ഥാനമേറ്റത്. 16 മാസത്തിലധികം നീണ്ട സേവനത്തിന് ശേഷം ഓഗസ്റ്റ് 26 ന് രമണ സ്ഥാനമൊഴിയുകയാണ്. 2014-ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
[masterslider id="10"]

Related posts