ബെംഗളൂരു : ഏഷ്യയിലെതന്നെ ഏറ്റവുംവലിയ സാങ്കേതിക വിദ്യാസംഗമമായ ബെംഗളൂരു ടെക് സമ്മിറ്റിന് (ബിടിഎസ്-25) തുടക്കമായി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിച്ചു.
ഐടി, സ്പേസ് ടെക്, സ്റ്റാർട്ടപ്പ് നയങ്ങൾ ബിടിഎസിന്റെ ആദ്യദിവസം അവതരിപ്പിച്ചു. ഐടിയിലും പുത്തൻ സാങ്കേതികവിദ്യയിലും ആഗോള കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുകയാണ് പുതിയനയങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് സിദ്ധരാമയ്യ പറഞ്ഞു.
ബഹിരാകാശ സാങ്കേതികവിദ്യാ ഹബ്ബാക്കി സംസ്ഥാനത്തെ മാറ്റുകയാണ് സ്പേസ് നയത്തിലൂടെ ലക്ഷ്യമിടുന്നത്. 2034-ഓടെ രാജ്യത്തെ ബഹിരാകാശ സാങ്കേതിക വിദ്യാവിപണിയുടെ 50 ശതമാനവും ആഗോളവിപണിയുടെ അഞ്ചുശതമാനവും നേടാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ 25,000 പുതിയ സംരംഭങ്ങളാണ് സ്റ്റാർട്ടപ്പ് നയത്തിന്റെ ലക്ഷ്യം. അഞ്ചുവർഷത്തിൽ ഇതിനുള്ള എല്ലാസൗകര്യങ്ങളും ഒരുക്കും. നിലവിൽ രാജ്യത്തെ സ്റ്റാർട്ടപ്പുകളിൽ 47 ശതമാനവും ബെംഗളൂരുവിലാണെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]