മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടുന്നു

ബെംഗളൂരു : മൈസൂരു മൃഗശാലയിൽ മൃഗങ്ങളുടെ എണ്ണം കൂട്ടാൻ നീക്കം. കൂടുതൽ വന്യമൃഗങ്ങളെ വിദേശത്തുനിന്നടക്കം എത്തിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിനായി കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്ന് മൈസൂരു മൃഗശാല എക്‌സിക്യുട്ടീവ് ഡയറക്ടർ പി. അനുഷ പറഞ്ഞു.

അടുത്തിടെ ചിലമൃഗങ്ങൾ മൃഗശാലയിൽ ചത്തിരുന്നു. പദ്മാവതി എന്ന ആന, സിംഹവാലൻ കുരങ്ങ്, പതിറ്റാണ്ടിലേറെ ഇവിടെയുണ്ടായിരുന്ന ജാഗ്വാർ എന്നിവയാണ് ചത്തത്. അതിനാലാണ് കൂടുതൽ മൃഗങ്ങളെ എത്തിച്ച് എണ്ണംകൂട്ടാനുള്ള നീക്കം ആരംഭിച്ചത്.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

മാർജാരകുടുംബത്തിലെ വലിയ മൃഗങ്ങളിൽ ഒന്നാണ് ജാഗ്വാർ. കാഴ്ചയിൽ പുള്ളിപ്പുലിയെക്കാൾ വലുതും കടുവയുടെ സ്വഭാവസവിശേഷതകൾ പുലർത്തുന്നതുമായ ഈ ജീവി അമേരിക്കയുടെ തെക്കൻ ഭാഗങ്ങളിലും മെക്‌സിക്കോ, പാരഗ്വായ്, വടക്കൻ അർജന്റീന എന്നിവിടങ്ങളിലുമാണ് കാണപ്പെടുന്നത്.

ഇവയെയടക്കം കൂടുതൽ ഇനങ്ങളെ എത്തിക്കാനാണ് കേന്ദ്രത്തിന്റെ അനുമതിതേടിയത്. നിലവിൽ ഒരു ജാഗ്വാർ മാത്രമേ മൈസൂരു മൃഗശാലയിലുള്ളൂ.

133 വർഷം പഴക്കമുള്ള മൈസൂരു മൃഗശാലയിൽ പ്രജനനകേന്ദ്രമുള്ളതിനാൽ ആവശ്യത്തിന് സിംഹവാലൻ കുരങ്ങുകളുണ്ട്. അതിനാൽ ഇവയെ എത്തിക്കേണ്ട ആവശ്യമില്ല. ഇവിടെയെത്തിക്കാനുള്ള കൂടുതൽ വിദേശമൃഗങ്ങളുടെ പട്ടിക തയ്യാറാക്കുകയാണെന്ന് പി. അനുഷ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
[masterslider id="10"]

Related posts