നിവേദനം വാങ്ങാതെ സുരേഷ് ഗോപി മടക്കി അയച്ച കൊച്ചു വേലായുധന് സിപിഎം വീട് നിർമിച്ചു നൽകും

തൃശൂര്‍: ജനസമ്പര്‍ക്ക പരിപാടിക്കിടെ സുരേഷ് ഗോപി എംപി സ്വീകരിക്കാതെ മടക്കിയ കൊച്ചു വേലായുധന്റെ നിവേദനം വീട്ടിലെത്തി കൈപ്പറ്റി നാട്ടിക എംഎല്‍എ സി സി മുകുന്ദന്‍.

ഞായറാഴ്ചയാണ് സി സി മുകുന്ദന്‍ എംഎല്‍എ കൊച്ചു വേലായുധന്റെ വീട്ടിലെത്തിയത്. വീടിന്റെ ശോചനീയവസ്ഥ പരിഹരിക്കാന്‍ ഇടപെടണം എന്നായിരുന്നു കൊച്ചു വേലായുധന്റെ നിവേദനത്തിലെ ആവശ്യം.

  രാഷ്ട്രീയം അടിമുടി അഴിമതി: വിരമിക്കൽ പ്രഖ്യാപിച്ച് സിദ്ധാരമയ്യ

കൊച്ചു വേലായുധന്റെ വീടിന്റെ ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും എംഎല്‍എ അറിയിച്ചു. എംഎല്‍എ യോടൊപ്പം സിപിഐ ചേര്‍പ്പ് മണ്ഡലം സെക്രട്ടറി കെ കെ ജോബി , ഗ്രാമപഞ്ചായത്ത് അംഗം ഷില്ലി ജിജുമോന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

അതേസമയം, കൊച്ചുവേലായുധന് വീട് നിര്‍മിച്ചു നല്‍കുമെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചു. ജില്ലാ സെക്രട്ടറി കെ വി അബ്ദുല്‍ ഖാദര്‍ വീട്ടിലെത്തി വേലായുധന് ഉറപ്പ് നല്‍കി. ഉടന്‍ വീട് നിര്‍മാണം തുടങ്ങുമെന്ന് അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈകിട്ട് പുറത്ത് പോകാൻ പ്ലാൻ ഉണ്ടോ ? ബെംഗളൂരുവിൽ ഇന്ന് രാത്രി 10 വരെ ഗതാഗത നിയന്ത്രണം 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts