നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആര്‍ഐ; നടപടി സ്വർണക്കടത്ത് കേസിൽ; പിഴയടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടും

ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടിക്ക് 102 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ).

ഇവർക്കൊപ്പം കൂട്ടുപ്രതികളായ മൂന്നുപേർക്ക് 50 കോടി രൂപവീതവും പിഴയിട്ടു. ഇക്കാര്യം വ്യക്തമാക്കി നടിക്കും മറ്റു മൂന്നുപേർക്കും ഡിആർഐ ചൊവ്വാഴ്ച നോട്ടീസ് നൽകി.

പിഴയടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്.

  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി

ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് നാലുപേരും.

കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് നടിയെ 14.8 കിലോ ഗ്രാം സ്വർണവുമായി ഡിആർഐ അറസ്റ്റുചെയ്തത്.

ദുബായിൽനിന്ന് സ്വർണം കടത്തിക്കൊണ്ടുവരുകയായിരുന്നു നടിയെന്നാണ് കേസ്.

പിന്നീട് ഇവരുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ കൂടുതൽ സ്വർണം പിടിച്ചെടുത്തിരുന്നു.

വിദേശനാണ്യ വിനിമയച്ചട്ടലംഘനമുൾപ്പെടെ ആരോപിച്ച് കോഫെപോസ വകുപ്പ് ചുമത്തിയതിനാൽ നടിക്ക് ബെംഗളൂരു കോടതി ജാമ്യം ലഭിച്ചിട്ടും ജയിലിൽനിന്ന് പുറത്തിറങ്ങാനായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആറ് വർഷങ്ങൾക്ക് ശേഷം വീണ്ടും സജീവ ചർച്ചയായി 'വർക്ക് ഫ്രം ഹോം; അനുകൂലിച്ചും പ്രതികൂലിച്ചും ജീവനക്കാരും കമ്പനികളും
[masterslider id="10"]

Related posts