തൃശൂര്‍: മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
സിപിഐഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും വര്‍ഗീയവാദികള്‍ക്കൊപ്പമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്ത് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനം അധ്യായമേ വിട്ടതാണെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
