സംസ്ഥാനത്ത് നഴ്‌സിങ് പഠിക്കാൻ ആളില്ല; രണ്ടുകോളേജുകളിൽ മാത്രമാണ് ഇത്തവണ 100-ൽ കൂടുതൽ പേർ പ്രവേശനം നേടിയത്

ബെംഗളൂരു : കർണാടകത്തിലെ നഴ്‌സിങ് കോളേജുകളിൽ പഠിക്കാൻ വിദ്യാർഥികളില്ല. പ്രവേശന നടപടികൾ ആദ്യഘട്ടം കഴിഞ്ഞപ്പോൾ 165 കോളേജുകളിൽ ഒരുസീറ്റിൽപോലും പ്രവേശനം നടന്നിട്ടില്ല.

ആകെ 649 നഴ്‌സിങ് കോളേജുകളാണുള്ളത്. സംസ്ഥാനത്ത് ലഭ്യമായ 31,726 നഴ്‌സിങ് സീറ്റുകളിൽ 15,185 എണ്ണത്തിൽ മാത്രമാണ് വിദ്യാർഥികൾ പ്രവേശനത്തിന് തയ്യാറായിരിക്കുന്നത്.

ഇതിൽത്തന്നെ പകുതിയോളംപേർ മാത്രമാണ് ഫീസ് അടച്ച് പ്രവേശം ഉറപ്പിച്ചിരിക്കുന്നത്.

  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

രണ്ടുകോളേജുകളിൽമാത്രമാണ് ഇത്തവണ 100-ൽ കൂടുതൽ പേർ പ്രവേശനം നേടിയത്. മംഗളൂരുവിലുള്ള ഫാ. മുള്ളേഴ്‌സ് കോളേജ് ഓഫ് നഴ്‌സിങ്, കാനച്ചൂർ കോളേജ് ഓഫ് നഴ്‌സിങ് സയൻസസ് എന്നീ കോളേജുകളിലാണ് 100-ൽ കൂടുതൽ സീറ്റുകളിൽ പ്രവേശനം നടന്നത്.

ആകെയുള്ള കോളേജുകളിൽ പകുതിയിലേറെയിലും 10 പേരിൽ താഴെയാണ് പ്രവേശനം നേടിയിരിക്കുന്നത്. 358 കോളേജുകളിൽ ഒരാൾ മുതൽ 10 പേർ വരെയാണ് പ്രവേശനം നേടിയത്. 20-30 വിദ്യാർഥികൾ പ്രവേശനംനേടിയ 49 കോളേജുകളുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts