തലവെട്ട് കേസിലെ പ്രതി ജയിംസ് പാമ്പയ്ക്കൻ പോലീസ് കസ്റ്റടിയിൽ

പാലാ: ജോസ് കെ മാണിയുടെ ഫ്ളക്സിലെ തല വെട്ട് കേസിലെ പ്രതിയും ,മദ്യ വിരുദ്ധ സമിതിയുടെ ഫ്ളക്സ് ബോർഡുകളിലെ കല്ലറങ്ങാട്ട് പിതാവിൻ്റെ ഫോട്ടോയിൽ നിരന്തരമായി കരി ഓയിൽ ഒഴിക്കുകയും ,മദ്യ നിരോധന സമിതിയുടെ ബോർഡുകൾ നശിപ്പിക്കുയും ചെയ്തെന്ന ആരോപണത്തിലാണ് അറസ്റ്റ്.

ഇയാൾ കടുത്ത മാനസീക രോഗത്തിൻ്റെ പിടിയിലാന്നെന്നാണ് റിപ്പോർട്ടുകൾ. പിണറായി വിജയൻ നയിച്ച നവ കേരള സദസിലും ,എം വി ഗോവിന്ദൻ നയിച്ച കേരളാ മാർച്ചിലും പാലായിൽ സ്റ്റേജിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

  സൗജന്യ യാത്രയല്ല, ലക്ഷ്യം മറ്റൊന്ന്; ഐഐഎസ്‌സി പഠനത്തിന് പിന്നാലെ മെട്രോ അധികൃതർക്ക് മുന്നിൽ പുതിയ ആവശ്യവുമായി വിദ്യാർത്ഥികൾ

കോട്ടയം പ്രസ് ക്ലബ്ബിൽ പത്രത്തിൻ്റെ ലെറ്റർ ബോക്സിൽ ഭീഷണി കത്തുകൾ നിക്ഷേപിക്കുകയായിരുന്നു. ഇപ്പോൾ തുടർച്ചയായി മൂന്ന് കേസുകളാണ് ജയിംസ് പാമ്പക്കനെതിരെ ഉള്ളത്.നാല് കേസായാൽ കാപ്പാ ചുമത്താവുന്നതാണെന്ന് പോലീസ് അധികാരികൾ അറിയിച്ചു.

ഇന്ന് പോലീസ് അറസ്റ്റിലാക്കാൻ ചെന്നപ്പോൾ എന്നെ കൊല്ലാൻ കൊണ്ടുപോവുന്നെ എന്ന് പറഞ്ഞ് നിലവിളിക്കുകയും ചെയ്തു. എനിക്ക് ബൈപാസ് കഴിഞ്ഞതാണെന്നും പറഞ്ഞ് കരയുകയും ചെയ്തു. പല ദിവസത്തെ ശ്രമത്തിനൊടുവിലാണ് ഇന്ന് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.പ്രവിത്താനത്തെ വീട്ടിൽ ചെന്നപ്പോൾ അവിടെ ആൾത്താമസത്തിൻ്റെ ലക്ഷണങ്ങളൊന്നും കണ്ടിരുന്നില്ല. ഇയാൾ ലോഡ്ജിലാണ് താമസമെന്നാണ് അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ അജിത്തിന്റെ അമ്മയുടെ വിയോഗം: ആശ്വസിപ്പിക്കാൻ മുഖ്യമന്ത്രി വിജയ്‌യും കൂടെ തൃഷയും വീട്ടിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോക്സോ കേസ് പ്രതിയെ പെൺകുട്ടിയുടെ പിതാവും സംഘവും കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളി
[masterslider id="10"]

Related posts