ബെംഗളൂരു: ഇന്ന് പുലർച്ചെയുണ്ടായ ദുരൂഹ സ്ഫോടനത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും അറിയില്ല. ജീവൻ ഭയന്ന് ആളുകൾ വീടുകൾ വിട്ട് ഓടിപ്പോയി.
ചിന്നയ്യനപാളയയിലെ ശ്രീറാം കോളനിയിലെ ഒരു വീട്ടിൽ ഉണ്ടായ സംശയാസ്പദമായ സ്ഫോടനത്തിൽ 8 വയസ്സുള്ള ഒരു ആൺകുട്ടി മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മരിച്ച മുബാറക്കിന്റെ കുടുംബത്തിനും പരിക്കേറ്റവരുടെ ചികിത്സാ ചെലവുകൾക്കുമായി സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് സിദ്ധരാമയ്യ പറഞ്ഞു .
മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. പിന്നീട് സംസാരിച്ച അദ്ദേഹം പറഞ്ഞു, “ഇന്ന് ഒരു dhukkakaramaya സംഭവം നടന്നു.
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതായി തോന്നുന്നു. കസ്തൂരമ്മയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടായത്, മുബാറക് എന്ന ആൺകുട്ടി മരിച്ചു.
9 പേർക്ക് പരിക്കേറ്റു ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിന്റെ തീവ്രത കാരണം ഏകദേശം 13 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് ഗാന്ധി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മൂന്ന് പേർ ഇപ്പോഴും ചികിത്സയിലാണ്. പരിക്കേറ്റ മൂന്ന് പേരിൽ 60 വയസ്സുള്ള സരസമ്മയുടെ നില ഗുരുതരമാണ്.
പ്രമീള (40), രാജേഷ് (38) എന്നിവർ സുഖം പ്രാപിച്ചു. പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി അന്വേഷിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ സഞ്ജയ് ഗാന്ധി ആശുപത്രി സന്ദർശിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ, ആശുപത്രിക്ക് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്, പോലീസ് ബന്ദോബസ്റ്റ് ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]